കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ

സിനിമ തിയേറ്ററുകൾ, മാളുകൾ എന്നിവയും പൂർണമായും പ്രവർത്തിപ്പിക്കാം. ഇവയ്ക്കും ഇനി മുതൽ നിയന്ത്രണങ്ങൾ ബാധകമല്ല.

Written by - Zee Malayalam News Desk | Last Updated : Mar 24, 2022, 06:47 AM IST
  • അന്തർ സംസ്ഥാന യാത്രകൾക്ക് ഇനി ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങൾ ഉണ്ടാകില്ല
  • എന്നാൽ, പ്രാദേശിക സ്ഥി​ഗതികൾ അനുസരിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനങ്ങളെടുക്കാമെന്നും കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി
  • കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം
  • മാസ്ക് പൂർണ്ണമായും മാറ്റാൻ അല്ല നിർദ്ദേശം മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കുന്നത് ഒഴിവാക്കാനാണ് നിർദേശമെന്ന് കേന്ദ്രം വ്യക്തമാക്കി
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവി‌ഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ. ഏതൊക്കെ ഇളവുകൾ നൽകണമെന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കല്യാണം, ഉത്സവം എന്നിവയ്ക്കുള്ള ആൾക്കൂട്ട നിയന്ത്രണം ഒഴിവാക്കി. സിനിമ തിയേറ്ററുകൾ, മാളുകൾ എന്നിവയും പൂർണമായും പ്രവർത്തിപ്പിക്കാം. ഇവയ്ക്കും ഇനി മുതൽ നിയന്ത്രണങ്ങൾ ബാധകമല്ല.

അന്തർ സംസ്ഥാന യാത്രകൾക്ക് ഇനി ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങൾ ഉണ്ടാകില്ല. എന്നാൽ, പ്രാദേശിക സ്ഥി​ഗതികൾ അനുസരിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനങ്ങളെടുക്കാമെന്നും കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും ആശുപത്രികളിലെ കിടക്കകളുടെ എണ്ണവും കണക്കിലെടുത്ത് വേണം ഇളവുകൾ അനുവദിക്കാൻ. മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. മാസ്ക് പൂർണ്ണമായും മാറ്റാൻ അല്ല നിർദ്ദേശം മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കുന്നത് ഒഴിവാക്കാനാണ് നിർദേശമെന്ന് കേന്ദ്രം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News