കുറ്റവാളികള്‍ക്കായി ഒന്നുകില്‍ ജയില്‍ അല്ലെങ്കില്‍ യമപുരി; യോഗി ആദിത്യനാഥ്

സംസ്ഥാനത്ത് ക്രമസമാധാന നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി കുറ്റവാളികളെ ജയിലിലടക്കുകയോ അല്ലെങ്കില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലുകയോ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണത്തിലും നിയമത്തിലും വിശ്വസിക്കാത്തവരുടെ ജീവിതം നരകതുല്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Last Updated : Nov 19, 2017, 01:56 PM IST
കുറ്റവാളികള്‍ക്കായി ഒന്നുകില്‍ ജയില്‍ അല്ലെങ്കില്‍ യമപുരി; യോഗി ആദിത്യനാഥ്

ലഖ്നൗ: സംസ്ഥാനത്ത് ക്രമസമാധാന നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി കുറ്റവാളികളെ ജയിലിലടക്കുകയോ അല്ലെങ്കില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലുകയോ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണത്തിലും നിയമത്തിലും വിശ്വസിക്കാത്തവരുടെ ജീവിതം നരകതുല്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഉത്തര്‍ദേശില്‍ ഈ മാസം നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ഗാസിയബാദിലെ രാംലീല മൈതാനിയില്‍ നടന്ന റാലിയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2017ന് മാര്‍ച്ചിന് മുമ്പ് ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുകയായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ വളരെയധികം പുരോഗതി ഉണ്ടാക്കാന്‍ സാധിച്ചെന്ന് അദ്ദഹം ചൂണ്ടിക്കാട്ടി. ബിജെപി അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് യുവാക്കളും വ്യാപാരികളും ഉത്തര്‍പ്രദേശിനെ അവഗണിക്കുകയായിരുന്നു. അതിന് കാരണം, മറ്റൊന്നുമായിരുന്നില്ല ഉത്തര്‍പ്രദേശിലെ തകര്‍ന്ന ക്രമസമാധനനില തന്നെ. ആ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടിരിക്കുന്നു, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

 

Trending News