വെടിയൊച്ച നിലയ്ക്കാതെ ശ്രീനഗര്‍; പ്രത്യാക്രമണം ശക്തമാക്കി ഇന്ത്യന്‍ സൈന്യം

ജമ്മു കശ്മീരിലെ കരണ്‍ നഗറില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആകമണം നടത്തിയ ഭീകരരെ തുരത്താനുള്ള പ്രത്യാക്രമണം ശക്തമാക്കി ഇന്ത്യന്‍ സൈന്യം. ഏറ്റുമുട്ടല്‍ രണ്ടാം ദിനവും തുടരുകയാണ്. 

Updated: Feb 13, 2018, 09:51 AM IST
വെടിയൊച്ച നിലയ്ക്കാതെ ശ്രീനഗര്‍; പ്രത്യാക്രമണം ശക്തമാക്കി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കരണ്‍ നഗറില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആകമണം നടത്തിയ ഭീകരരെ തുരത്താനുള്ള പ്രത്യാക്രമണം ശക്തമാക്കി ഇന്ത്യന്‍ സൈന്യം. ഏറ്റുമുട്ടല്‍ രണ്ടാം ദിനവും തുടരുകയാണ്. 

ഇന്നലെ രാവിലെ നാലരയോടെയാണ് സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും ഒറു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ ഭീകരര്‍ കരണ്‍ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ഒളിച്ചിരിക്കുന്നത്. 

ഈ കെട്ടിടത്തില്‍ താവളമടിച്ച് ഭീകരര്‍ വെടിയുതിര്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ സൈന്യവും ശക്തമായ പ്രത്യാക്രമണം നടത്തുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നലെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ശ്രീനഗറിലെത്തി. പാകിസ്ഥാന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി പ്രതികരിച്ചു. 

സുഞ്ച്‌വാനിലെ ആര്‍മി ക്വാര്‍ട്ടേഴ്സിലെ ആക്രമണത്തിന്‍റെയും സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിന്‍റെയും ഉത്തരവാദിത്തം ഭീകരസംഘടനയായ ലഷ്കര്‍-ഇ-തൊയ്ബ ഏറ്റെടുത്തിരുന്നു. സുഞ്ച്‌വാന്‍ ഭീകരാക്രമണത്തില്‍ അഞ്ചു സൈനികരും ഒരു തദ്ദേശീയവാസിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം വധിച്ചു.