Sunanda Pushkar Death: സുനന്ദ പുഷ്ക്കറിന്‍റെ മരണം, കേസ് വീണ്ടും കുത്തിപ്പൊക്കി ഡല്‍ഹി പൊലീസ്, തരൂരിന് നോട്ടീസ്

Sunanda Pushkar Death:  സുനന്ദ പുഷ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 2021 ഓഗസ്റ്റ് 18 ന് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച  വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പതിനഞ്ച് മാസത്തിനുശേഷം ഡല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 1, 2022, 04:50 PM IST
  • സുനന്ദ പുഷ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 2021 ഓഗസ്റ്റ് 18 ന് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പതിനഞ്ച് മാസത്തിനുശേഷം ഡല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.
Sunanda Pushkar Death: സുനന്ദ പുഷ്ക്കറിന്‍റെ മരണം, കേസ് വീണ്ടും കുത്തിപ്പൊക്കി ഡല്‍ഹി പൊലീസ്, തരൂരിന് നോട്ടീസ്

New Delhi: തരൂരിനെ വിടാതെ ഡല്‍ഹി പോലീസ്, സുനന്ദ പുഷ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍  ശശി തരൂരിന് ഹൈക്കോടതി നോട്ടീസ്.  

കോണ്‍ഗ്രസ്‌ എംപി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്‌കറിന്‍റെ  മരണവുമായി ബന്ധപ്പെട്ട പട്യാല ഹൗസ് കോടതിയുടെ വിധി ചോദ്യം ചെയ്ത് ഡൽഹി പോലീസ് നൽകിയ ഹർജിയിലാണ്  ഹൈക്കോടതി നോട്ടീസ് അയച്ചിരിയ്ക്കുന്നത്. വ്യാഴാഴ്ചയാണ് നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ട്.  ഈ കേസ് ഫെബ്രുവരി ഏഴിന്  ഹൈക്കോടതി പരിഗണിക്കും. 

Also Read:  Viral News: പന്തയം വച്ച് മണ്ഡപത്തില്‍ വധുവിനെ ചുംബിച്ച് വരന്‍..! പിന്നീട് നടന്നത് 

സുനന്ദ പുഷ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 2021 ഓഗസ്റ്റ് 18 ന് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച വിധിയിൽ, മരണക്കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെ വെറുതെവിട്ടിരുന്നു.  ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പതിനഞ്ച് മാസത്തിനുശേഷം ഡല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.   

Also Read:  December Born: ഡിസംബറിൽ ജനിച്ചവര്‍ക്കുണ്ട് പ്രത്യേകതകള്‍ ഏറെ, ഇവര്‍ എല്ലാ മേഖലകളിലും വിജയികള്‍

സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്നാണ് ഡല്‍ഹി കോടതിയുടെ 176 പേജുള്ള ഉത്തരവിൽ പറയുന്നത്. ആത്മഹത്യ സ്ഥിരീകരിച്ചാൽ പോലും ശശി തരൂരിനെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നും കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.  കൂടാതെ തെളിവുകളില്ലാതെ ഒരാളെ വിചാരണക്ക് നിര്‍ബന്ധിക്കാനാകില്ല കോടതി ഉത്തരവില്‍ പറയുന്നു.   

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെയും സാക്ഷ്യപ്പെടുത്തലുകളും സുനന്ദയുടെ മരണം ആത്മഹത്യയാണ് എന്ന് പറയുന്നില്ല. ഈ സാഹചര്യത്തില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് ശശി തരൂരിനെ  എങ്ങിനെ വിചാരണ ചെയ്യാനാകും?  ഒരു വിലപ്പെട്ട ജീവൻ നഷ്ടമായെങ്കിലും ഇതിൽ എന്തെങ്കിലും തെളിവുകൾ മുന്നോട്ടുവെക്കാനില്ലാത്ത സാഹചര്യത്തിൽ ക്രിമനൽ നടപടി നേരിടണമെന്ന് തരൂരിനെ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.   

തരൂർ സുനന്ദയെ ആത്മഹത്യയിലേക്ക് നയിക്കുന്ന മാനസിക ക്രൂരതയ്ക്ക് വിധേയനാക്കിയതായി പ്രഥമദൃഷ്ട്യാ പോലും കാണിക്കാനില്ലെന്നും ഉത്തരവില്‍  പറയുന്നു.

2014 ജനുവരി 17ന് രാത്രിയാണ് പുഷ്‌കറിനെ ഡല്‍ഹിയിലെ ആഡംബര ഹോട്ടലിന്‍റെ  സ്യൂട്ട് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് മുറി സീൽ ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തരൂരിന്‍റെ  ഔദ്യോഗിക ബംഗ്ലാവ് നവീകരിക്കുന്നതിനാലാണ് ദമ്പതികൾ ഹോട്ടലിൽ താമസിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

 

 

 

Trending News