Delhi Liquor Scam Update: ജയിലില്‍ നീണ്ട 4 മാസം!! മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Delhi Liquor Scam Update:  ഡല്‍ഹി ഭരിയ്ക്കുന്ന അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്‍റെ എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായത്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 04:32 PM IST
  • കേസിന്‍റെ ഈ ഘട്ടത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മ സിസോദിയക്ക് ജാമ്യം നിഷേധിച്ചു.
Delhi Liquor Scam Update: ജയിലില്‍ നീണ്ട 4 മാസം!! മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Delhi Liquor Scam Update: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. കഴിഞ്ഞ 4 മാസമായി ജയിലില്‍ കഴിയുകയാണ് ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. 

ഡല്‍ഹി ഭരിയ്ക്കുന്ന അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്‍റെ എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായത്. അതിനുശേഷം പലതവണ ജാമ്യത്തിനായി സമീപിച്ച സിസോദിയയുടെ ജാമ്യാപേക്ഷകള്‍ കോടതി തള്ളിയിരുന്നു. തുടര്‍ന്ന്  അദ്ദേഹം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കേസിന്‍റെ ഈ ഘട്ടത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മ സിസോദിയക്ക് ജാമ്യം നിഷേധിച്ചു. 

Also Read:  Horoscope Today, July 03 2023: ചിങ്ങം രാശിക്കാര്‍ക്ക് പ്രണയ സാഫല്യം, കർക്കിടക രാശിക്കാര്‍ക്ക് ബഹുമാനം ലഭിക്കും, ഇന്നത്തെ നക്ഷത്ര ഫലം 

സിസോദിയയെ കൂടാതെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ED) സമർപ്പിച്ച കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂട്ടുപ്രതികളും വ്യവസായികളുമായ അഭിഷേക് ബോയിൻപള്ളി, ബിനോയ് ബാബു, വിജയ് നായർ എന്നിവരുടെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി.

Also Read:  Viral Video: കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ സിനിമാ സ്റ്റൈലില്‍ പ്രൊപ്പോസ് ചെയ്ത് യുവതി!! വീഡിയോയ്ക്കെതിരെ വന്‍ പ്രതിഷേധം 

ഡൽഹി സർക്കാരിന്‍റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ  സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തതുമുതൽ സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.  ഈ കേസില്‍ 26.02.2023 -ന്  അറസ്റ്റിലായതുമുതല്‍ മനീഷ് സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.... സിബിഐ കേസിൽ മെയ് 30ന് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഇഡി നൽകിയ കേസിൽ മാർച്ച് 9 ന് അറസ്റ്റിലായ അദ്ദേഹം ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

കഴിഞ്ഞ മെയ്‌ മാസത്തില്‍ അസുഖ ബാധിതയായ ഭാര്യയെ കാണുവാന്‍ മനീഷ് സിസോദിയയ്ക്ക് അനുവാദം നല്‍കിയിരുന്നു.  പകല്‍ സമയത്ത് ഭാര്യയെ കാണുവാന്‍ അനുമതി നല്‍കിയ കോടതി വീട്ടില്‍ കഴിയുവാന്‍ അനുവാദം നല്‍കിയിരുന്നില്ല. 

ഡൽഹി സർക്കാർ 2021 നവംബർ 17 ന് മദ്യ നയം നടപ്പിലാക്കി, എന്നാൽ  അഴിമതി ആരോപണം ഉയര്‍ന്നതോടെ 2022 സെപ്റ്റംബര്‍ അവസാനം അത് റദ്ദാക്കി.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News