ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; 94ട്രെയിനുകള്‍ വൈകി ഓടുന്നു

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന വ്യോമ-റെയില്‍ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹിയില്‍ നിന്നുള്ള 94 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 16 ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.

Last Updated : Dec 8, 2016, 12:04 PM IST
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; 94ട്രെയിനുകള്‍ വൈകി ഓടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന വ്യോമ-റെയില്‍ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹിയില്‍ നിന്നുള്ള 94 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 16 ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.

 

 

ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെയും മൂടൽമഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡൽഹിയിൽ നിന്നുള്ള ആറ് രാജ്യാന്തരവും ഏഴ് ആഭ്യന്തര വിമാനങ്ങൾ വൈകി പുറപ്പെട്ടു. ഒരു ആഭ്യന്തര സർവീസ് റദ്ദാക്കി. മൂടല്‍മഞ്ഞ് ഡല്‍ഹി-ഗുഹാവത്തി റൂട്ടിലെ സര്‍വീസുകളെ ബാധിച്ചതായും യാത്രക്കാര്‍ പുതുക്കിയ ഷെഡ്യൂള്‍ പരിശോധിക്കണമെന്നും ജെറ്റ് എയര്‍വേസ് അറിയിച്ചു.

 

 

ഡല്‍ഹിയെ കൂടാതെ ഉത്തര്‍പ്രദേശിലും പഞ്ചാബിലും കനത്ത മൂടല്‍ മഞ്ഞാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യതലസ്ഥാനത്തെ മൂടല്‍ മഞ്ഞ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

 

Trending News