രാമക്ഷേത്ര നിര്‍മാണത്തിനായി 1.11 ലക്ഷം സംഭാവന ചെയ്ത് Digvijaya Singh

കോൺഗ്രസ് പാർട്ടിയിൽ നിന്നും രാമക്ഷേത്രത്തിനായി ആദ്യമായി സംഭാവന നൽകിയ കോൺഗ്രസ് നേതാവാണ് അദ്ദേഹം.    

Written by - Zee Malayalam News Desk | Last Updated : Jan 19, 2021, 01:07 PM IST
  • വിഎച്ച്പിയ്ക്ക് എതിരെ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള രണ്ടുപേജ് കത്തിനൊപ്പമാണ് ദിഗ്‌വിജയ് സിങ് ഈ തുകയടങ്ങിയ ചെക്ക് പ്രധാനമന്ത്രിക്ക് അയച്ചത്.
  • കോൺഗ്രസ് പാർട്ടിയിൽ നിന്നും രാമക്ഷേത്രത്തിനായി ആദ്യമായി സംഭാവന നൽകിയ കോൺഗ്രസ് നേതാവാണ് അദ്ദേഹം.
രാമക്ഷേത്ര നിര്‍മാണത്തിനായി 1.11 ലക്ഷം സംഭാവന ചെയ്ത് Digvijaya Singh

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി 1.11 ലക്ഷം രൂപ സംഭവന നൽകി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് (Digvijaya Singh). കോൺഗ്രസ് പാർട്ടിയിൽ നിന്നും രാമക്ഷേത്രത്തിനായി ആദ്യമായി സംഭാവന നൽകിയ കോൺഗ്രസ് നേതാവാണ് അദ്ദേഹം.  

വിഎച്ച്പിയ്ക്ക്  എതിരെ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള രണ്ടുപേജ് കത്തിനൊപ്പമാണ് ദിഗ്‌വിജയ് സിങ് (Digvijaya Singh) ഈ തുകയടങ്ങിയ ചെക്ക് പ്രധാനമന്ത്രിക്ക് അയച്ചത്.  കത്തിൽ ലാത്തിയും വാളും പിടിക്കുകയും ഒരു സമൂഹത്തെ ഇളക്കിവിടാൻ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നവർക്ക് ഒരു മതപരമായ ചടങ്ങിന്റെയും ഭാഗമാകാൻ കഴിയില്ലെന്നും ഇത്തരം സംഭവങ്ങൾക്ക് ഹിന്ദു മതത്തിന്റെ ഭാഗമാകാൻ കഴിയില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. 

 

Also Read: Gujarat:റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം

കൂടാതെ മറ്റ് മതവിഭാഗങ്ങൾ ക്ഷേത്ര നിർമ്മാണത്തിന് എതിരല്ലെന്ന് നിങ്ങൾക്കറിയാമെന്നും അതുകൊണ്ടുതന്നെ മറ്റ് സമുദായങ്ങളെ വെല്ലുവിളിക്കുന്ന ധനസമാഹരണ ഘോഷയാത്രകൾ നിർത്തിവയ്ക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിക്കാനും അദ്ദേഹം പ്രധാനമന്ത്രിയോട് (PM Modi) കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.     

പണം ഏത് ബാങ്കിലാണ് സംഭാവന ചെയ്യേണ്ടതെന്ന് അറിവില്ലാത്തതിനാലാണ് പ്രധാനമന്ത്രിക്ക് ചെക്ക് അയക്കുന്നതായും ദിഗ്‌വിജയ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News