മേഘാലയ, ത്രിപുര, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 

Last Updated : Jan 18, 2018, 01:33 PM IST
മേഘാലയ, ത്രിപുര, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 

ത്രിപുരയിൽ ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പ് നടക്കും. മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഫെബ്രുവരി 27നാണ് വോട്ടെടുപ്പ് നടക്കുക. മാർച്ച് 3 ന് വോട്ടെണ്ണൽ. 

1993 മുതല്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാറിന്‍റെ കരുത്തില്‍ ഇടത് കേന്ദ്രമാണ് ത്രിപുര. എന്നാല്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഒരു കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പാളയത്തിലെത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ ബിജെപി. 

മേഘാലയയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്രാണ് ആണ് നിലവിലുള്ളത്. സംസ്ഥാനത്തെ കടുത്ത രാഷ്ട്രീയ അസ്ഥിരത ഇത്തവണ കോണ്‍ഗ്രസിന് വെല്ലുവിളിയാവുകയാണ്. 

മണിപ്പൂര്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് ബിജെപിക്ക് കൂടുതല്‍ കരുത്ത് പകരും.

നാഗാലാന്‍ഡില്‍ ബിജെപി പിന്തുണയോടെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് നയിക്കുന്ന മുന്നണി ഗവണ്‍മെന്‍റാണ് ഇപ്പോള്‍ നിലവിലുള്ളത്. നാഗാലാൻഡ് സര്‍ക്കാറും കഴിഞ്ഞ വര്‍ഷം കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. ഒരു വര്‍ഷത്തിനിടെ രണ്ട് തവണയാണ് ഇവിടെ മുഖ്യമന്ത്രിമാര്‍ മാറിയത്.

8 സംസ്ഥാനങ്ങളിലാണ് 2018ല്‍ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങള്‍ കൂടാതെ രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ചത്തീസ്ഗഡ്, മിസോറാം എന്നി സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരികുകയാണ്. 

ഈ 8 സംസ്ഥാനങ്ങളിലും ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം. കാരണം 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാന നിയമ സഭ തെരെഞ്ഞെടുപ്പിന്‍റെ ഫലം പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

 

 

 

 

 

Trending News