തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍നിന്നും ‘പപ്പു’ പരാമര്‍ശം നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പരസ്യങ്ങളില്‍ നിന്ന് പപ്പു എന്ന പരാമര്‍ശം ഒഴിവാക്കണമെന്ന് ബിജെപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 

Updated: Nov 15, 2017, 03:42 PM IST
തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍നിന്നും ‘പപ്പു’ പരാമര്‍ശം നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പരസ്യങ്ങളില്‍ നിന്ന് പപ്പു എന്ന പരാമര്‍ശം ഒഴിവാക്കണമെന്ന് ബിജെപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 

‘പപ്പു’ എന്ന വാക്കാണ് സമൂഹമാധ്യമങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നതിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത് അപകീര്‍ത്തികരമാണെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. 

കഴിഞ്ഞ ഒക്ടോബര്‍ 31ന് 'കിരാന' എന്ന പേരില്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പരസ്യത്തിന്‍റെ സ്‌ക്രിപ്റ്റ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മീഡിയ കമ്മിറ്റിക്ക് അയച്ചിരുന്നു. പലചരക്ക് കടയിലെത്തുന്ന ആളെ പപ്പു ഭായ് വന്നെന്ന് പറഞ്ഞ് സംസാരിക്കുന്നതാണ് സ്‌ക്രിപ്റ്റിലുണ്ടായിരുന്നത്. ഇത് മാറ്റാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

പരസ്യം ആരെയും ഉദ്ദേശിച്ചല്ലെന്നു ബിജെപി മീഡിയ കമ്മിറ്റിയെ അറിയിച്ചിരുന്നു. എങ്കിലും മീഡിയ കമ്മിറ്റി അത് അംഗീകരിക്കാന്‍ തയാറായില്ല. പരാമര്‍ശം നീക്കി പുതിയ സ്‌ക്രിപ്റ്റ് സമര്‍പ്പിക്കുമെന്ന് ബിജെപി അറിയിച്ചു.