Enforcement Directorate raids: തമിഴ്നാടിനെ ഉന്നം വെച്ച് ഇഡി; ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയുടെ വീട്ടിലും റെയ്ഡ്

Enforcement Directorate raids Tamilnadu Minister house: റെയ്ഡിന് പിന്നിലെ കാരണം വ്യക്തമല്ല, ഏഴുപേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 10:16 AM IST
  • മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
  • ഏഴുപേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്.
Enforcement Directorate raids: തമിഴ്നാടിനെ ഉന്നം വെച്ച് ഇഡി; ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയുടെ വീട്ടിലും റെയ്ഡ്

ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസമന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) വകുപ്പിന്റെ റെയ്ഡ്.  രാവിലെ 7 മണിയോടെയാണ് മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏഴുപേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്. എന്താണ് റെയ്ഡിന് പിന്നിലെ കാരണം എന്നത് വ്യക്തമല്ല.

ALSO READ: സഹോദരികളെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ മകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് മാസങ്ങൾക്കുള്ളിലാണ് വീണ്ടും ഒരു മന്ത്രിയുടെ വീട്ടിൽ കൂടി ഇ.ഡി.യുടെ റെയ്ഡ് എന്നതും ശ്രദ്ധേയമാണ്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലായിരുന്നു തമിഴ്നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രിയായ സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News