ഗുജറാത്തില്‍ ദളിത് യുവാവിനെ അടിച്ചു കൊന്ന സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

മോഷ്ടാവെന്ന് ആരോപിച്ച് മുപ്പത്തിയഞ്ചുകാരനായ മുകേഷ് വനിയയെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Last Updated : May 21, 2018, 05:15 PM IST
ഗുജറാത്തില്‍ ദളിത് യുവാവിനെ അടിച്ചു കൊന്ന സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

രാജ്കോട്ട്: ഗുജറാത്തില്‍ ദളിത് യുവാവിനെ അടിച്ചുകൊന്ന കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാവെന്ന് ആരോപിച്ച് മുപ്പത്തിയഞ്ചുകാരനായ മുകേഷ് വനിയയെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. ചപ്പുചവറുകള്‍ ശേഖരിക്കുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട മുകേഷ് വനിയ. ഇന്നലെ റഡാഡിയ ഇന്‍ഡസ്ട്രീസ് കോമ്പൗണ്ടില്‍ നിന്ന് ചപ്പുചവറുകള്‍ ശേഖരിച്ച മുകേഷും ഭാര്യയും മോഷണം നടത്തിയെന്ന് ഫാക്ടറി ഉടമസ്ഥന്‍ ആരോപിച്ചു. തുടര്‍ന്നാണ് മുകേഷിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. 

മുകേഷ് വനിയയുടെ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. കണ്ടാലറിയുന്ന അഞ്ചു പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. 

 

 

Trending News