കാലിത്തീറ്റ കുംഭകോണം: ലാലു കുറ്റക്കാരനെന്ന് കോടതി

കേസില്‍ പ്രതികളായിരുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം അഞ്ചു പേരെ കോടതി കുറ്റവിമുക്തരാക്കി

Last Updated : Mar 19, 2018, 02:54 PM IST
കാലിത്തീറ്റ കുംഭകോണം: ലാലു കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി. കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് വിധി. അതേസമയം, കേസില്‍ പ്രതികളായിരുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം അഞ്ചു പേരെ കോടതി കുറ്റവിമുക്തരാക്കി. 

നിലവില്‍ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മറ്റൊരു കേസില്‍ 13 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ലാലു പ്രസാദ് യാദവ്. 

ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്‍റെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതാണ് കേസിന് ആധാരമായ അഴിമതി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ 2013ല്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ ലാലുവിനെ അഞ്ചു വര്‍ഷത്തെ തടവിന് വിധിച്ചു. 2017 ഡിസംബറിലാണ് രണ്ടാമത്തെ കേസില്‍ വിധി വന്നത്. മൂന്നരവര്‍ഷം തടവായിരുന്നു കോടതി നല്‍കിയത്. 

പിന്നീട് 2018 ജനുവരിയിലാണ് മൂന്നാമത്തെ കേസിന്‍റെ വിധി വന്നത്. അഞ്ചുവര്‍ഷം തടവിന് വിധിക്കപ്പെട്ട ലാലു റാഞ്ചിയിലെ ജയിലില്‍ അടക്കപ്പെട്ടു. 

Trending News