HDFC Bank: Covid വ്യാപിക്കുമ്പോള്‍ ഉപഭോക്താക്കൾക്കായി Mobile ATM

രാജ്യത്ത്  Covid വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉപയോക്താക്കളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി HDFC Bank... 

Written by - Zee Malayalam News Desk | Last Updated : Apr 27, 2021, 03:18 PM IST
  • പണമിടപാടില്‍ ഉപയോക്താക്കളെ സഹായിക്കാനായി മൊബൈൽ എടിഎമ്മുകൾ ( Mobile ATM) വിന്യസിച്ചിരിയ്ക്കുകയാണ് HDFC Bank.
  • വൈറസ് വ്യാപനം തടയാന്‍ പ്രാദേശിക ലോക്ക്ഡൗൺ (Lockdown) പ്രാബല്യത്തിലുള്ളതിനാൽ ജനങ്ങൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
  • കഴിഞ്ഞ Lockdown കാലത്തും 50 നഗരങ്ങളിൽ HDFC Bank മൊബൈൽ എടിഎമ്മുകൾ ( Mobile ATM) സ്ഥാപിച്ചിരുന്നു.
HDFC Bank: Covid വ്യാപിക്കുമ്പോള്‍  ഉപഭോക്താക്കൾക്കായി Mobile ATM

New Delhi: രാജ്യത്ത്  Covid വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉപയോക്താക്കളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി HDFC Bank... 

പണമിടപാടില്‍ ഉപയോക്താക്കളെ സഹായിക്കാനായി  മൊബൈൽ എടിഎമ്മുകൾ (Mobile ATM) വിന്യസിച്ചിരിയ്ക്കുകയാണ്  HDFC Bank. വൈറസ് വ്യാപനം തടയാന്‍   പ്രാദേശിക ലോക്ക്ഡൗൺ  (Lockdown) പ്രാബല്യത്തിലുള്ളതിനാൽ ജനങ്ങൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.  ഈ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.  

ഡല്‍ഹി,  മുംബൈ, ചെന്നൈ, വിജയവാഡ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, കട്ടക്ക്, ഹൊസൂർ, ട്രിച്ചി, സേലം, ഡെറാഡൂൺ, ലഖ്‌നൗ, അലഹബാദ്, ലുധിയാന,  ചണ്ഡിഗഡ്,   ഭുവനേശ്വര്‍,  തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നീ 19 നഗരങ്ങളിലാണ്  ഇത്തരത്തില്‍  മൊബൈൽ എടിഎമ്മുകൾ ( Mobile ATM)  പ്രവര്‍ത്തിക്കുക.  19 നഗരങ്ങളിലായി 50 ഓളം  സ്ഥലങ്ങളില്‍    Mobile ATM സൗകര്യം  ലഭ്യമായിരിയ്ക്കും.

HDFC ഉപയോക്താക്കൾക്ക് മൊബൈൽ എടിഎം ഉപയോഗിച്ച് 15 തരം ഇടപാടുകൾ നടത്താൻ കഴിയും. മൊബൈൽ എടിഎമ്മുകൾ ( Mobile ATM) ഓരോ സ്ഥലത്തും ഒരു നിർദ്ദിഷ്ട സമയം വരെയായിരിയ്ക്കും പ്രവര്‍ത്തിക്കുക.  ഒരു മൊബൈൽ എടിഎം ഒരു ദിവസം 3-4  സ്ഥലങ്ങളില്‍  സ്റ്റോപ്പ് ഉണ്ടാകും.  

ബാങ്ക് പ്രാദേശിക അധികാരികളുമായി ചേർന്ന് അതത് നഗരങ്ങളിലെ മൊബൈൽ എടിഎമ്മുകൾക്കുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് തീരുമാനിക്കും.  Covid Protocol കര്‍ശനമായി പാലിക്കപ്പെടുന്നുണ്ട്  എന്ന് ഉറപ്പു വരുത്തിയാവും  മൊബൈൽ എടിഎമ്മുകൾ ( Mobile ATM) ഓരോ  സ്ഥലത്തും പ്രവര്‍ത്തിക്കുക.  

Also Read: Alert! മഹാരാഷ്ട്രയില്‍ Bank പ്രവൃത്തി സമയം വെട്ടിക്കുറച്ചു

മാസ്ക് (Mask) ഉപയോഗം, ഹാൻഡ് സാനിറ്റൈസർ, സാമൂഹിക അകലം എന്നീ  കോവിഡ്  പ്രോട്ടോക്കോളുകൾ ഉപയോക്താക്കള്‍ നിര്‍ബന്ധമായും പാലിക്കണം.

മൊബൈൽ എടിഎമ്മുകൾ ( Mobile ATM) സ്ഥാപിക്കുന്നത് വഴി  കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലിരിയ്ക്കുന്ന സ്ഥലങ്ങളിലെ ആളുകള്‍ക്ക്    എടിഎമ്മുകളിലെത്തി പണം പിൻവലിക്കുന്നതിന്‍റെ  ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ സാധിക്കും.

കഴിഞ്ഞ  Lockdown കാലത്തും     50 നഗരങ്ങളിൽ  HDFC Bank മൊബൈൽ എടിഎമ്മുകൾ ( Mobile ATM) സ്ഥാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News