'തട്ടിപ്പുകാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍'; ബിജെപിയേയും മോദിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിനുവേണ്ടി ഏതറ്റംവരേയും പോകുന്ന ബിജെപി ആര്‍എസ്എസ് സംഘം കൗരവരെപ്പോലെയാണെന്നും സത്യത്തിന്‍റെ ദൗത്യം ഏറ്റെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടി കുരുക്ഷേത്ര യുദ്ധത്തില്‍ തോല്‍പ്പിക്കുമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

Last Updated : Mar 18, 2018, 04:58 PM IST
 'തട്ടിപ്പുകാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍'; ബിജെപിയേയും മോദിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിനുവേണ്ടി ഏതറ്റംവരേയും പോകുന്ന ബിജെപി ആര്‍എസ്എസ് സംഘം കൗരവരെപ്പോലെയാണെന്നും സത്യത്തിന്‍റെ ദൗത്യം ഏറ്റെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടി കുരുക്ഷേത്ര യുദ്ധത്തില്‍ തോല്‍പ്പിക്കുമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ മോദി യോഗ ചെയ്യുകയായിരുന്നു. ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ യോഗ ചെയ്ത പ്രധാന മന്ത്രിയെ ജനം തിരിച്ചറിഞ്ഞെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിൽ നിന്നും ഇന്ത്യ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. കോൺഗ്രസുകാർ എന്നും ജനസേവകർ തന്നെയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബിജെപിയുടെ അദ്ധ്യക്ഷ സ്ഥാനത്തുള്ള വ്യക്തി കൊലപാതകിയാണെന്നും രാഹുൽഗാന്ധി അവര്‍ അധികാര ലഹരിയിലാണെന്നും ആക്ഷേപിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസില്‍ നിന്നും ഇന്ത്യ ഒരുപാട് പ്രതീക്ഷിക്കുന്നുവെന്നും സൂചിപ്പിച്ചു.

Trending News