ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണം ശരി വച്ച് ഹൈക്കോടതി

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാമനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിട്ട് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍ ശരി വച്ച് ഗുജറാത്ത് ഹൈക്കോടതി. നരേന്ദ്രമോദിക്കെതിരെ തെളിവില്ലെന്ന് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തലിനെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇസാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 

Last Updated : Oct 5, 2017, 01:27 PM IST
ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണം ശരി വച്ച് ഹൈക്കോടതി

അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാമനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിട്ട് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍ ശരി വച്ച് ഗുജറാത്ത് ഹൈക്കോടതി. നരേന്ദ്രമോദിക്കെതിരെ തെളിവില്ലെന്ന് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തലിനെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇസാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 

2002 ഫെബ്രുവരി 28 ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് ഹൌസിംഗ് സൊസൈറ്റിയില്‍ വെച്ചാണ് ഇസാന്‍ ജാഫ്രിയുള്‍പ്പെടെ 68 പേര്‍ കൊല്ലപ്പെടുന്നത്. കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെ 58 പേര്‍ക്ക് ക്ലീന്‍ ചിട്ട് നല്‍കിയ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്താണ് സാക്കിയ ജാഫ്രി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. കലാപത്തിന്‍റെ ഗൂഢാലോചനയില്‍ ഇവരെ പ്രതി ചേര്‍ക്കണമെന്നായിരുന്നു സാക്കിയ ജാഫ്രിയുടെ ആവശ്യം. എന്നാല്‍, പ്രധാനമന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്നതിന് തെളിവില്ലെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. 

സാക്കിയ ജാഫ്രിയുടെ ഹര്‍ജി ഹൈക്കോടതി തളളിയ സാഹചര്യത്തില്‍ ഇനി സുപ്രീംകോടതിയെ സമീപിക്കേണ്ടി വരും. നിയമപോരാട്ടത്തിന്‍റെ വലിയ ചരിത്രമുണ്ട് സാക്കിയ ജാഫ്രിക്ക്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി  നരേന്ദ്രമോഡിക്കും മറ്റു പ്രതികള്‍ക്കുമെതിരേ തെളിവില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിനെതിരേ ഹര്‍ജി നല്‍കാന്‍ മജിസ്ട്രേറ്റ് കോടതി നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് സാക്കിയ ജാഫ്രി ഹര്‍ജിയുമായി മുന്നോട്ടു പോയത്.

Trending News