ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ട വോട്ടിംഗ് ശനിയാഴ്ച്ച, പ്രചാരണം ഇന്ന് അവസാനിക്കും

ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച. തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. 

Last Updated : Dec 7, 2017, 04:16 PM IST
ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ട വോട്ടിംഗ് ശനിയാഴ്ച്ച, പ്രചാരണം ഇന്ന് അവസാനിക്കും

അഹമ്മദാബാദ്: ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച. തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. 

ആകെ 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലെ 89 സീറ്റിലേയ്ക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് ഉള്‍പ്പെടുന്ന മേഘലകളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 977 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാണിയും ആദ്യ ഘട്ട സ്ഥാനാർഥികളില്‍ പെടുന്നു. 

സൗരാഷ്ട്ര, കച്ച് പ്രദേശങ്ങളിലെ 58 സീറ്റിൽ 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍  ബി.ജെ.പിക്ക് ലഭിച്ചത് 35 സീറ്റും കോൺഗ്രസ്സിന് 20 സീറ്റും ലഭിച്ചിരുന്നു. 

രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ സൗരാഷ്ട്ര, കച്ച് പ്രദേശങ്ങളിലെ വോട്ട് വളരെ നിര്‍ണ്ണായകമാണ്. ഈ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിയാണ് മിക്കവാറും സംസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍മ്മിക്കുക.

ഈ നിയമസഭാ ത്രെഞ്ഞെടുപ്പില്‍ ഏറ്റവുമധികം ശ്രദ്ധേയമായത് ബിജെപി കോണ്‍ഗ്രസ് വാക്പോരാണ്‌. ഇരുപാര്‍ട്ടികളും രല്ലി നടത്തുന്നതിലും സമ്മേളങ്ങള്‍ നടത്തുന്നതിലും മത്സരിച്ചു മുന്നേറി. 

പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് 14 റാലി അഭിസംബോധന ചെയ്തു. അതേസമയം രാഹുല്‍ഗാന്ധി സംസ്ഥാനത്ത്  ദിവസങ്ങളോളം  ചിലവിടുകയും വളരെയധികം സമ്മേളനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 

 ഗുജറാത്ത് നിയമസഭയില്‍ ആകെ 182 അംഗങ്ങളാണ് ഉള്ളത്. രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ 9, 14 തിയതികളിലാണ് തെരഞ്ഞെടുപ്പു നടക്കുക.  

ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍ നടക്കുക. 

 

Trending News