ഗുജറാത്ത് കലാപം: അമിത് ഷായുടെ മൊഴി അവിശ്വസനീയമെന്ന് പ്രത്യേക അന്വേഷണസംഘം

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മൊഴി അവിശ്വസനീയമെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. 

Last Updated : Aug 3, 2018, 06:49 PM IST
ഗുജറാത്ത് കലാപം: അമിത് ഷായുടെ മൊഴി അവിശ്വസനീയമെന്ന് പ്രത്യേക അന്വേഷണസംഘം

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മൊഴി അവിശ്വസനീയമെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. 

അന്നത്തെ നിയമസഭാംഗവും പിന്നിട് മന്ത്രിയുമായ മായ കോഡ്‌നാനിക്ക് അനുകൂലമായി അമിത്ഷാ നല്‍കിയ മൊഴിക്കെതിരേയാണ് ഇപ്പോള്‍ എസ്‌ഐടി രംഗത്ത് വന്നിരിക്കുന്നത്. 2002ല്‍ നരോദയില്‍ ഫെബ്രുവരി 28 ന് നടന്ന കൂട്ടവംശഹത്യയിലെ പ്രതിയായിരുന്നു ബിജെപി നേതാവ് മായ കോഡ്‌നാനി. 

കേസുമായി ബന്ധപ്പെട്ട് മായ കോഡ്‌നാനി അമിത് ഷായ്ക്കെതിരെ തിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആ സമയത്താണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നേരിട്ട് കോടതിയില്‍ ഹാജരാവുകയും മായാ കോഡ്‌നാനി നാരോദയില്‍ കാലാപം അരങ്ങേറുന്ന സമയത്ത് തന്നോടൊപ്പം നിയമസഭയിലും പിന്നീട് സിവില്‍ ആശുപത്രിയിലും ഉണ്ടായിരുന്നെന്ന് മൊഴിനല്‍കുകയും ചെയ്തത്. 

കേസിലെ മറ്റുപ്രതികളൊന്നും അക്രമസമയത്ത് ബിജെപി മുന്‍മന്ത്രി കൂടിയായ മായ കോഡ്‌നായി ആശുപത്രിയിലായിരുന്നെന്ന കാര്യം പറഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയ മൊഴി അപ്രസക്തവും അവിശ്വസനീയമാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചിരിക്കുകയാണ്. 

നരോദ പാട്യ കൂട്ടക്കൊലക്കേസുകളില്‍ മൊത്തം 96 പേരായിരുന്നു കൊല്ലപ്പെട്ടത്. ഈ കേസില്‍ മായ കോഡ്‌നാനി ഉള്‍പ്പടേയുള്ള പ്രതികളെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. മായാ കോട്നാനിക്ക് 28 വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു അന്ന് കോടതി വിധിച്ചത്. വിവിധ കുറ്റകൃത്യങ്ങളിലെ ശിക്ഷകള്‍ കൂട്ടിച്ചേര്‍ത്താണ് 28 വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നത്.

 

 

Trending News