വീണ്ടും ക്രൂരത: ഓടുന്ന ഓട്ടോയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു, ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞു

ഹരിയാനയിലെ ഗുരുഗ്രാമില്‍ 23കാരിയായ യുവതിയെ ഓട്ടോറിക്ഷയില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്തു. കയ്യിലുണ്ടായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയില്‍നിന്നു വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. മെയ് 29ന് ഭര്‍ത്താവുമായി വഴക്കിട്ടശേഷം സ്വന്തം വീട്ടിലേക്ക് ഓട്ടോയില്‍ പോകുമ്പോഴാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്.

Last Updated : Jun 6, 2017, 01:26 PM IST
വീണ്ടും ക്രൂരത: ഓടുന്ന ഓട്ടോയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു, ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ 23കാരിയായ യുവതിയെ ഓട്ടോറിക്ഷയില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്തു. കയ്യിലുണ്ടായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയില്‍നിന്നു വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. മെയ് 29ന് ഭര്‍ത്താവുമായി വഴക്കിട്ടശേഷം സ്വന്തം വീട്ടിലേക്ക് ഓട്ടോയില്‍ പോകുമ്പോഴാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്.

എന്നാല്‍ തിങ്കളാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. ഡ്രൈവര്‍ അടക്കം  ഓട്ടോയില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു. ആദ്യം ഇവരെ ശ്രദ്ധിക്കാതിരുന്നതായും യുവതി പറഞ്ഞു. 

തുടര്‍ന്ന് ഇവര്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. കരഞ്ഞബഹളം വച്ച ഒന്‍പത് മാസം പ്രായമുള്ള കുട്ടിയെ അക്രമികള്‍ നിര്‍ദാക്ഷിണ്യം ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ പോലീസ് കൊലപാതകത്തിനും മാനഭംഗത്തിനും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Trending News