ലൈംഗികവിവാദത്തില്‍ പതറാതെ ഹാര്‍ദ്ദിക് പട്ടേല്‍; ഒപ്പമുണ്ടെന്ന് ജിഗ്നേശ് മേവാനി

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ലൈംഗികവിവാദവും ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പട്ടേല്‍ സമരത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദ്ദിക പട്ടേലിന്‍റെ അശ്ലീല സിഡി പുറത്തായതോടെയാണ് രാഷ്ട്രീയചര്‍ച്ചകള്‍ വഴി മാറിയത്. എന്നാല്‍, ഇത്തരമൊരു വിവാദം പ്രതീക്ഷിച്ചതാണെന്നും ദൃശ്യങ്ങളില്‍ കാണുന്നത് താനല്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ വ്യക്തമാക്കി. 

Updated: Nov 14, 2017, 02:52 PM IST
ലൈംഗികവിവാദത്തില്‍ പതറാതെ ഹാര്‍ദ്ദിക് പട്ടേല്‍; ഒപ്പമുണ്ടെന്ന് ജിഗ്നേശ് മേവാനി

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ലൈംഗികവിവാദവും ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പട്ടേല്‍ സമരത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദ്ദിക പട്ടേലിന്‍റെ അശ്ലീല സിഡി പുറത്തായതോടെയാണ് രാഷ്ട്രീയചര്‍ച്ചകള്‍ വഴി മാറിയത്. എന്നാല്‍, ഇത്തരമൊരു വിവാദം പ്രതീക്ഷിച്ചതാണെന്നും ദൃശ്യങ്ങളില്‍ കാണുന്നത് താനല്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ വ്യക്തമാക്കി. 

ഹാര്‍ദ്ദിക് പട്ടേലിന് പിന്തുണയുമായി ഗുജറാത്തിലെ ദളിത് യുവനേതാവ് ജിഗ്നേശ് മേവാനിയും രംഗത്തെത്തി. വിവാദത്തില്‍ ആശങ്ക വേണ്ടെന്നും ലൈംഗികത മൗലിക അവകാശമാണെന്നും വ്യക്തമാക്കിക്കൊണ്ട് ട്വിറ്ററിലൂടെയാണ് ജിഗ്നേശ് പിന്തുണ അറിയിച്ചത്. 

 

 

തന്‍റെ ലൈംഗിക വീഡിയോ എപ്പോഴാണ് പുറത്തു വരുന്നതെന്ന് ചോദിക്കുന്നവരോട് ഹാസ്യരൂപത്തില്‍ മറുപടി പറയാനും ജിഗ്നേശ് മറന്നില്ല. സിഡി വരുമ്പോള്‍ കാണണം എന്നാണ് അത്തരക്കാരോടുള്ള ജിഗ്നേശിന്‍റെ മറുപടി. 

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ പ്രബലസമൂഹമായ പട്ടേലുകളുടെ പിന്തുണ ഹാര്‍ദ്ദിക്കിന് ഉണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം.

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close