ഹിന്ദു തീവ്രവാദം: കമലഹാസന്‍റെ വിവാദ പരാമര്‍ശനത്തിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഹിന്ദുക്കള്‍ക്കിടയില്‍ തീവ്രവാദം നിലനില്‍ക്കുന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ തമിഴ്​ സൂപ്പര്‍ താരം കമല്‍ഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ്​ ഹൈക്കോടതി നിര്‍ദേശം. കേസ്​ എടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമല്‍ഹാസന്‍ ചെയ്​തിട്ടുണ്ടോയെന്ന്​ പരിശോധിച്ച്‌​ നടപടിയെടുക്കാനാണ് ചെന്നൈ സിറ്റി​ പൊലീസിന്​ നല്‍കിയിരിക്കുന്ന നിര്‍ദേശം. കമല്‍ഹാസന്‍ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന്​ ആരോപിച്ച്‌​ നല്‍കിയ ഹരജിയിലാണ്​ കോടതി ഉത്തരവ്​.

Last Updated : Nov 24, 2017, 04:27 PM IST
ഹിന്ദു തീവ്രവാദം: കമലഹാസന്‍റെ വിവാദ പരാമര്‍ശനത്തിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ചെന്നൈ: ഹിന്ദുക്കള്‍ക്കിടയില്‍ തീവ്രവാദം നിലനില്‍ക്കുന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ തമിഴ്​ സൂപ്പര്‍ താരം കമല്‍ഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ്​ ഹൈക്കോടതി നിര്‍ദേശം. കേസ്​ എടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമല്‍ഹാസന്‍ ചെയ്​തിട്ടുണ്ടോയെന്ന്​ പരിശോധിച്ച്‌​ നടപടിയെടുക്കാനാണ് ചെന്നൈ സിറ്റി​ പൊലീസിന്​ നല്‍കിയിരിക്കുന്ന നിര്‍ദേശം. കമല്‍ഹാസന്‍ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന്​ ആരോപിച്ച്‌​ നല്‍കിയ ഹരജിയിലാണ്​ കോടതി ഉത്തരവ്​.

ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്നായിരുന്നു നടന്‍ കമല്‍ഹാസന്‍ പറഞ്ഞത്‍. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവെക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണ്. ഹിന്ദുത്വ വാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജന്‍റെ ചോദ്യത്തിന് മറുപടിയായായിരുന്നു കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കിയത്. ആന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലൂടെയായിരുന്നു മറുപടി നല്‍കിയത്. 

മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് മറുപടി പറയുന്നത്. ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍ തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമതാരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും ബി.ജെ.പി നേതാവ് എച്ച്.രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്‍ഹാസന്‍ എഴുതിയിരുന്നു. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തുതോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ ലേഖനം സാമൂദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന്​ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കാനാണ്​ കമല്‍ഹാന്‍ ശ്രമിച്ചതെന്നും ഹരജിക്കാരന്‍ പറഞ്ഞിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്​റ്റിസ്​ എം.എസ്​ രമേശാണ്​ കമലിനെതിരെ കേസെടുക്കാന്‍ പൊലീസിന്​ നിര്‍ദേശം നല്‍കിയത്​. 

Trending News