മദ്ധ്യപ്രദേശില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് ചികിത്സ മരച്ചുവട്ടില്‍

ആശുപത്രിയ്ക്കകത്ത് മതിയായ സ്ഥല സൗകര്യമില്ലാത്തതിനാല്‍ ഗര്‍ഭിണിയായ യുവതിയെ മരച്ചുവട്ടില്‍ കിടത്തി ചികിത്സ.മദ്ധ്യപ്രദേശിലെ ബയോരയിലാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതിയെ പുറത്തു കിടത്തി പരിചരിച്ചത്. 

Last Updated : Sep 14, 2017, 06:38 PM IST
മദ്ധ്യപ്രദേശില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് ചികിത്സ മരച്ചുവട്ടില്‍

ഭോപ്പാല്‍: ആശുപത്രിയ്ക്കകത്ത് മതിയായ സ്ഥല സൗകര്യമില്ലാത്തതിനാല്‍ ഗര്‍ഭിണിയായ യുവതിയെ മരച്ചുവട്ടില്‍ കിടത്തി ചികിത്സ.മദ്ധ്യപ്രദേശിലെ ബയോരയിലാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതിയെ പുറത്തു കിടത്തി പരിചരിച്ചത്. 

ലോഹക്കട്ടിലില്‍ കിടക്ക പോലുമില്ലാതെയാണ് പുറത്ത് ഇവര്‍ക്ക് ഡ്രിപ്പ് നല്‍കി കിടത്തിയിരുന്നത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 

ഭോപ്പാലില്‍ നിന്നും 150 കിലോമീറ്റര്‍ ദൂരെയാണ് ഈ ആശുപത്രി. ഇവിടെ ആകെ മുപ്പതു ബെഡുകള്‍ മാത്രമേയുള്ളൂ.

Trending News