ചബഹാര്‍ തുറമുഖ വികസനത്തിന് ഇന്ത്യ–ഇറാൻ കരാർ: അഫ്ഗാനിസ്ഥാനുമായും ധാരണ

തന്ത്ര പ്രധാനമായ ഇറാനിലെ ചബഹാര്‍ തുറമുഖം വികസിപ്പിക്കാന്‍ ഇന്ത്യ-ഇറാന് ധാരണ .പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡണ്ട് റൂഹാനിയും  ഇറാനില്‍  നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനമായത്. 

Last Updated : May 23, 2016, 11:29 PM IST
ചബഹാര്‍ തുറമുഖ വികസനത്തിന് ഇന്ത്യ–ഇറാൻ കരാർ: അഫ്ഗാനിസ്ഥാനുമായും ധാരണ

 തെഹ്റാന്‍: തന്ത്ര പ്രധാനമായ ഇറാനിലെ ചബഹാര്‍ തുറമുഖം വികസിപ്പിക്കാന്‍ ഇന്ത്യ-ഇറാന് ധാരണ .പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡണ്ട് റൂഹാനിയും  ഇറാനില്‍  നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനമായത്. 

കരാര്‍ അനുസരിച്ച് ഇന്ത്യ തുറമുഖ വികസനത്തിനായ് 50 കോടി യു.എസ് ഡോളര്‍മുതല്‍ മുടക്കും.  പാക്കിസ്താനെ ഒഴിവാക്കി മധ്യ ഏഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ചരക്ക് നീക്കം നടത്താന്‍ കഴിയുമെന്നതാണ് ചാബഹാര്‍ തുറമുഖത്തിന്‍െറ പ്രാധാന്യം. ഇറാനിലെ തുറമുഖ നഗരമായ ചബഹാറിനെ അഫ്ഗാനിസ്ഥാനിലെ സറന്‍ജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചഹബാര്‍ സഹേദന്‍ - സറന്‍ജ് ഇടനാഴിയും ഇതോടനുബന്ധിച്ച് പൂര്‍ത്തിയാക്കും.

ഇന്ത്യ- ഇറാന്‍ ബന്ധത്തിലെ  നിര്‍ണ്ണായക മുന്നേറ്റമാണ് ചബഹാര്‍ കരാര്‍ ഒപ്പിട്ടത് വഴി നടപ്പിക്കാന്‍ പോകുന്നതെന്ന് ഇറാന്‍ പ്രസിഡണ്ട്  റുഹാനി പറഞ്ഞു.ഇരു രാജ്യങ്ങളും  തമ്മിലുള്ള ബന്ധം ഇന്ന് ഉണ്ടായതല്ളെന്നും അതിന് നൂറ്റാണ്ടിന്‍െറ പഴക്കമുണ്ടെന്നും റൂഹാനി കൂട്ടച്ചേര്‍ത്തു. ചഹബാര്‍-സഹേദന്‍ ഇടനാഴിയുടെ ഭാഗമായി 500 കിലോ മീറ്റര്‍ റെയില്‍വേ ലൈനും നിര്‍മ്മിക്കും.

15 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇറാന്‍ സന്ദര്‍ശിക്കുന്നത്. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസവും 4,00,000 ബാരല്‍ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം നീക്കിയതിന് ശേഷം ഇറാനുമായി ഇന്ത്യ നടത്തുന്ന ആദ്യത്തെ ഇടപാടാണിത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഈ കരാര്‍ കൂടാതെ അഫ്ഗാനിസ്ഥാനെ കൂടി ഉള്‍പ്പെടുത്തി ഗതാഗതവും ചരക്കുനീക്കത്തിനുമുള്ള ഒരു ത്രൈ രാജ്യ കരാര്‍ ഇരാനിലുള്ള അഫ്ഗാന്‍  പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗനിയോടൊപ്പം മോഡിയും രൂഹാനിയും ഒപ്പിട്ടിട്ടുണ്ട്.സന്ദര്‍ശനം കഴിഞ്ഞയുടനെ  പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചു .

 

 

Trending News