ഇസ്​ലാമിക്​ സ്​റ്റേറ്റി​ന്​ രാജ്യത്ത്​ ​സ്വാധീനം ഉറപ്പിക്കാൻ സാധിച്ചില്ല: രാജ്നാഥ് സിങ്

ഇസ്​ലാമിക്​ സ്​റ്റേറ്റി​ന്​ രാജ്യത്ത്​ ​സ്വാധീനം ഉറപ്പിക്കാൻ ആയില്ലെന്ന്​ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചതിനാലാണ്​ ഐ.എസിന്​ പിടിമുറുക്കാൻ സാധിക്കാത്തതെന്നും രാജ്​നാഥ സിങ് പറഞ്ഞു.

Last Updated : Jun 3, 2017, 04:12 PM IST
ഇസ്​ലാമിക്​ സ്​റ്റേറ്റി​ന്​ രാജ്യത്ത്​ ​സ്വാധീനം ഉറപ്പിക്കാൻ സാധിച്ചില്ല: രാജ്നാഥ് സിങ്

ന്യൂഡൽഹി: ഇസ്​ലാമിക്​ സ്​റ്റേറ്റി​ന്​ രാജ്യത്ത്​ ​സ്വാധീനം ഉറപ്പിക്കാൻ ആയില്ലെന്ന്​ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചതിനാലാണ്​ ഐ.എസിന്​ പിടിമുറുക്കാൻ സാധിക്കാത്തതെന്നും രാജ്​നാഥ സിങ് പറഞ്ഞു.

ഐഎസ് ഭീകരരുടെ പ്രവർത്തനങ്ങളെയും നീക്കങ്ങളെയും ഫലപ്രദമായി തടയാൻ എൻഡിഎ സർക്കാരിന്‍റെ മൂന്നു വർഷത്തെ ഭരണകാലത്തു സാധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

2014 മുതൽ കശ്​മീരിൽ 368ഓളം തീവ്രവാദികളെ വധിച്ചു. കഴിഞ്ഞ വർഷം സെപ്​തംബറിൽ പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളിൽ നടത്തിയ മിന്നലാക്രമണത്തിനുശേഷം നുഴഞ്ഞുകയറ്റം കുറഞ്ഞെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അതിനുമുൻപുള്ള ആറുമാസവുമായി താരതമ്യം ചെയ്യുമ്പോൾ അതിർത്തി കടന്നുള്ള നുഴഞ്ഞു കയറ്റം ഏതാണ്ട് 45 ശതമാനം കുറഞ്ഞു. ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതി കഴിഞ്ഞ ഏതാനും വർഷങ്ങളേക്കാൾ മികച്ച രീതിയിൽ ആണെന്നും മന്ത്രി അവകാശപ്പെട്ടു. 

Trending News