തമിഴ് ചാനലുകളില്‍ ജയലളിത മരിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് അപ്പോളോ ആശുപത്രി

ചില തമിഴ് ചാനലുകളില്‍ ജയലളിത മരിച്ചെന്ന വാര്‍ത്ത പുറത്ത് വന്നത് ശരിയല്ലെന്ന് അപ്പോളോ ആശുപത്രി. മുഖ്യമന്ത്രിയുടെ ജീവൻ രക്ഷിക്കാനായുള്ള ശ്രമങ്ങൾ അപ്പോളോ, എയിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വലിയ സംഘം നടത്തുകയാണെന്ന് ആശുപത്രി വ്യക്തമാക്കി.

Last Updated : Dec 5, 2016, 06:58 PM IST
തമിഴ് ചാനലുകളില്‍ ജയലളിത മരിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് അപ്പോളോ ആശുപത്രി

ചെന്നൈ: ചില തമിഴ് ചാനലുകളില്‍ ജയലളിത മരിച്ചെന്ന വാര്‍ത്ത പുറത്ത് വന്നത് ശരിയല്ലെന്ന് അപ്പോളോ ആശുപത്രി. മുഖ്യമന്ത്രിയുടെ ജീവൻ രക്ഷിക്കാനായുള്ള ശ്രമങ്ങൾ അപ്പോളോ, എയിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വലിയ സംഘം നടത്തുകയാണെന്ന് ആശുപത്രി വ്യക്തമാക്കി.

ജയലളിതക്ക് എന്തും സംഭവിക്കാമെന്ന് ലണ്ടനിൽ നിന്നുള്ള ഡോക്ടർ റിച്ചാർഡ് ബെയ്ൽ. ജയയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതാണ്, എന്നാല്‍ ഹൃദയസ്തംഭനം തന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് ഡോ. റിച്ചാര്‍ഡ് ബെയ്‌ലി പ്രതികരിച്ചത്. 

ഇന്ന്‍ ഉച്ചക്ക് ഐ .സി.യുവിൽ കഴിയുന്ന ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് അപ്പോളോ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു. ഇ.സി.എം.ഒ എന്ന യന്ത്രത്തിന്‍റെ സഹായത്തിലാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 

 

 

ഇന്നലെ വൈകുന്നേരം ജയലളിതയ്ക് ഹൃദയാഘാതം ഉണ്ടായ ഉടന്‍ തന്നെ ലണ്ടനില്‍ നിന്നും ജയലളിതയെ ചികിത്സിക്കാന്‍ എത്തിയ വിദഗ്ദ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്‌ലുമായും എയിംസിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുമായും അപ്പോളോ ആശുപത്രി അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇസി‌എം‌ഒ എന്ന ഉപകരണം ജയലളിതയുടെ ഹൃദയത്തില്‍ ഘടിപ്പിച്ചത്. ഈ ഉപകരണമാണ് ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

 

 

അതേസമയം, കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് തമിഴ്‌നാട്ടിലെമ്പാടും ഒരുക്കിയിരിക്കുന്നത്‍. അപ്പോളോ ആശുപത്രി പരിസരത്തും, എല്ലാ ജില്ലകളിലും പോലീസിനെ വിന്യസിച്ചു. അര്‍ദ്ധസൈനിക വിഭാഗത്തെ പലയിടത്തും നിയോഗിച്ചു. എല്ലാ പൊലീസ് ഓഫീസര്‍മാരോടും രാവിലെ തന്നെ എത്താന്‍ തമിഴ്‌നാട് ഡിജിപി നിര്‍ദേശം നല്‍കി. 

കൂടുതല്‍ കേന്ദ്ര സേനയെ വിട്ടുതരണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്. വെങ്കയ്യ നായിഡു, ജെപി നഡ്ഡ തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാവിലെ തന്നെ ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതായി അപ്പോളോ ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിറക്കിയത്. 

Trending News