Karnataka Lockdown: കർണാടകയിൽ ലോക്ഡൗൺ ജൂൺ 14 വരെ നീട്ടി

ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് 19 രോഗബാധയുടെ നിരക്ക് വളരെ കൂടുതലാണെന്നും ഈ സാഹചര്യത്തിൽ ലോക്ഡൗൺ പിൻവലിക്കുന്നത് വളരെ ആലോചിച്ച് മാത്രം എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Written by - Zee Malayalam News Desk | Last Updated : Jun 3, 2021, 07:55 PM IST
  • ജൂൺ 14 ന് രാവിലെ 6 മണി വരെയാണ് നിയന്ത്രണങ്ങൾ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
  • കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്.
  • ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് 19 രോഗബാധയുടെ നിരക്ക് വളരെ കൂടുതലാണെന്നും ഈ സാഹചര്യത്തിൽ ലോക്ഡൗൺ (Lockdown) പിൻവലിക്കുന്നത് വളരെ ആലോചിച്ച് മാത്രം എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  • ടെസ്റ്റ് പോസിറ്റിയിറ്റി റേറ്റ് 5 ശതമാനത്തിന് താഴെയെത്തിയാൽ മാത്രമേ ലോക്ഡൺ മാറ്റുകയുള്ളൂ.
Karnataka Lockdown: കർണാടകയിൽ ലോക്ഡൗൺ ജൂൺ 14 വരെ നീട്ടി

Bengaluru: കോവിഡ് (Covid 19) രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ കർണാടകയിൽ ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ജൂൺ 14 ന് രാവിലെ 6 മണി വരെയാണ് നിയന്ത്രണങ്ങൾ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്. കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്.   

ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് 19 രോഗബാധയുടെ നിരക്ക് വളരെ കൂടുതലാണെന്നും ഈ സാഹചര്യത്തിൽ ലോക്ഡൗൺ (Lockdown) പിൻവലിക്കുന്നത് വളരെ ആലോചിച്ച് മാത്രം എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല ടെസ്റ്റ് പോസിറ്റിയിറ്റി റേറ്റ് 5 ശതമാനത്തിന് താഴെയെത്തിയാൽ മാത്രമേ ലോക്ഡൺ മാറ്റുകയുള്ളൂ.

ALSO READ: Manufacture Sputnik vaccine: സ്ഫുട്നിക് വാക്സിൻ നിർമ്മിക്കാൻ ഡി.സി.ജി.ഐയുടെ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്

സംസ്ഥാനത്തെ കോവിഡ് അഡ്വൈസറി കമ്മിറ്റി സർക്കാരിന് നൽകിയ റിപ്പോർട്ട് പ്രകാരം നിയന്ത്രണങ്ങൾ കുറയ്ക്കണമെങ്കിൽ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 5000 ത്തിൽ താഴെയാകണം മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് താഴെയും എത്തണം.

ALSO READ: Covaxin 2-18 വരെ വയസുള്ള കുട്ടികളിലെ വാക്സിൻ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ ആരംഭിച്ചു, പാറ്റ്നാ എയിംസിലാണ് പരീക്ഷണം സംഘടിപ്പിക്കുന്നത്

  ഏപ്രിൽ 27 നാണ് കർണാടകയിൽ (Karnataka) ആദ്യം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. 14 ദിവസത്തേക്കായിരുന്നു അന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് 2 തവണകളായി ലോക്ഡൗൺ ജൂൺ 7 വരെ നീട്ടുകയായിരുന്നു. അതാണ് ഇപ്പോൾ ജൂൺ 14 വരെ വീണ്ടും നീട്ടിയിരിക്കുന്നത്. ലോക്ഡൗൺ കാലഘട്ടത്തിൽ ദൈനംദിന ജീവിതത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടായവർക്ക് ഇതുവരെ 1250 കോടി രൂപയുടെ ആശ്വാസമാണ് കർണാടകം അനുവദിച്ചിട്ടുള്ളത്.

ALSO READ: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന രണ്ടാമത്തെ കൊവിഡ് വാക്സിൻ ഉടൻ; ബയോളജിക്കൽ-ഇയുമായി കേന്ദ്രസർക്കാർ കരാർ ഒപ്പുവച്ചു

മാത്രമല്ല ഈ മാസം മാത്രം 60 ലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ നൽകാനും കർണാടകം തീരുമാനിച്ചിട്ടുണ്ട്. കർണാടകയിലെ വാക്‌സിനേഷൻ ഡ്രൈവിന് പിന്തുണ നൽകിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News