ശുചിമുറികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത് കേരളം

ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ പ്രകാരം കുടുംബാംഗങ്ങളുടെ ആവശ്യത്തിനായി ശുചിമുറി സ്ഥാപിച്ച വീടുകളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് ഒന്നാമത്. 

Last Updated : Jan 21, 2018, 01:40 PM IST
ശുചിമുറികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത് കേരളം

ന്യൂഡല്‍ഹി: ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ പ്രകാരം കുടുംബാംഗങ്ങളുടെ ആവശ്യത്തിനായി ശുചിമുറി സ്ഥാപിച്ച വീടുകളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് ഒന്നാമത്. കേരളത്തിലെ 93 ശതമാനം വീടുകളിലും ശുചിമുറിയുണ്ടെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. 

81 ശതമാനം വീടുകളിലും ശുചിമുറിയുള്ള ഹിമാചല്‍ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. 29 ശതമാനം വീടുകളില്‍ മാത്രം ശുചിമുറിയുള്ള ബീഹാറാണ് ഇക്കാര്യത്തില്‍ പിറകില്‍. ജാര്‍ഖണ്ഡ് - 36, ഒഡീഷ-40, ഉത്തര്‍പ്രദേശ്-41,ജമ്മു കശ്മീര്‍-46, മധ്യപ്രദേശ്-53, രാജസ്ഥാന്‍-55, പശ്ചിമബംഗാള്‍ 57 എന്നിവയാണ് ദേശീയ ശരാശരിക്കൊപ്പമോ താഴേയോ നില്‍ക്കുന്നത്. 

തമിഴ്‌നാട്ടില്‍ 63 ശതമാനം വീട്ടിലും ഗുജറാത്തില്‍ 69 ശതമാനം വീടുകളിലും ശുചിമുറിയുണ്ട്. ഹരിയാന-79,ഡല്‍ഹി-78,പഞ്ചാബ്-76,തെലങ്കാന-71 എന്നീ സംസ്ഥാനങ്ങളിലും ശുചിമുറി സാന്ദ്രത 70 ശതമാനത്തിന് മുകളിലാണ്.

രാജ്യത്തെ കേന്ദ്ര ഭരണപ്രദേശങ്ങളിലെ 81 ശതമാനം വീടുകളിലും ശുചിമുറികളുണ്ട്. ദേശീയ അടിസ്ഥാനത്തില്‍ പക്ഷേ 57 ശതമാനം വീടുകളില്‍ മാത്രമേ ശുചിമുറിയൂള്ളൂ. 

Trending News