CBSE 12th Result 2021 Live: സി.ബി.എസ്.ഇ പ്ലസ്ടു റിസൾട്ട് ഇന്ന് രണ്ടിന്,ചരിത്രത്തിലാദ്യമായി പരീക്ഷ ഇല്ലാതെ ഫല പ്രഖ്യാപനം
central board of secondary education Class 12th 2021 Result
ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു. , 99.37 ശതമാനമാണ് 2021ലെ വിജയശതമാനം, കഴിഞ്ഞ വർഷത്ത അപേക്ഷിച്ച് വലിയ മുന്നേറ്റമാണ് വിജയ ശതമാനം. ഏറ്റവും കൂടുതൽ ഡൽഹി മേഖലയിലാണ് വിജയം. 99.67 ശതമാനമാണ്. പെൺകുട്ടികളുടെ വിജയശതമാനം.
ചരിത്രത്തിലാധ്യമായി പരീക്ഷ ഇല്ലാതെയാണ് ഇത്തവണ സി.ബി.എസ്.ഇ പ്ലസ്ടു ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നത്. 15 ലക്ഷത്തോളം വിദ്യാർഥികളാണ് രാജ്യത്ത് സി.ബി.എസ്.ഇ ഫലങ്ങൾ കാത്തിരിക്കുന്നത്. 2020 -ൽ 88.78 ശതമാനമായിരുന്നു വിജയ ശതമാനം. ഇതിൽ തന്നെ സർക്കാർ സി.ബി.എസ്.ഇ സ്കൂളുകൾ 94.94 ശതമാനം വിജയം നേടി. രാജ്യത്താകം 13109 സ്കൂളുകളാണ് പരീക്ഷയുടെ ഭാഗമായത്. 4984 സെൻററുകളിൽ പരീക്ഷ നടന്നു.
.
Latest Updates
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ മുന്നേറ്റം
ഏറ്റവും കൂടുതൽ വിജയശതമാനം ഡൽഹി റീജിയണിൽ
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കുന്നു,
99.37 ശതമാനം വിജയശതമാനം
13 അംഗ പാനൽ നിശ്ചയിച്ച പ്രകാരം 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കിന് 30% വീതവും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കിന് 40%വും വെയിറ്റേജ് നല്‍കും ഇങ്ങിനെയായിരിക്കും അന്തിമ ഫലം
റിസൾട്ട് പ്രഖ്യാപിച്ചാലുടൻ cbseresults.nic.in. എന്ന സിബിഎസ്ഇയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾ എൻട്രി ചെയ്യുക