ICSE, ISC Board 2021 Results 2021 Live Update : ICSE, ISC ഫലം പ്രഖ്യാപിച്ചു, ഫലം അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം
ICSE, ISC Board 2021 Results- CISCE ബോർഡിന്റെ 10, 12th ക്ലാസുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ഫലം ഔദ്യോഗികമായി CISCE യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രഖ്യാപിക്കുക. ISCE ISC ഫലങ്ങൾ സംബന്ധിച്ചുള്ള ഏറ്റവും പുതിയ കൂടുതൽ വിവരങ്ങൾക്കായി പിന്തുടരുക.
CISCE ICSE & ISC Result 2021 : കൗണസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേറ്റ് എക്സാമിനേഷൻസിന്റെ (CISCE) കീഴിൽ വരുന്ന ICSE 10th 2021, ISC 12th 2021 ക്ലാസുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ഫലം ഔദ്യോഗികമായി CISCE ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രഖ്യാപിക്കുക. ISCE ISC ഫലങ്ങൾ സംബന്ധിച്ചുള്ള ഏറ്റവും പുതിയ കൂടുതൽ വിവരങ്ങൾക്കായി പിന്തുടരുക.
Latest Updates
ISC ക്ക് 99.76 ശതമാനം വിജയം
ICSE ക്ക് 99.98 ശതമാനം വിജയം
2.20 ലക്ഷം വിദ്യാർഥികളാണ് ICSE ഫലത്തിനായി കാത്തിരിക്കുന്നത്
ISCയുടെ ഫലത്തിനായി ഒരു ലക്ഷം വിദ്യാർഥികളും
CISCE Career പോർട്ടൽ വഴി എങ്ങനെ ഫലം ലഭിക്കും?
വിദ്യാർഥികൾക്ക് ഈ പോർട്ടൽ വഴി ലഭിക്കാൻ സാധിക്കില്ല. ഇത് സ്കൂളിലെ എല്ലാ വിദ്യാർഥികളുടെ ഫലം ലഭിക്കുന്നതിനുള്ള സേവനമാണ്. CISCE യുടെ കരിയർ പോർട്ടിലിൽ പ്രവേശിക്കുക. ബോർഡ് അഫിലിയേഷനുള്ള സ്കൂളിന്റെ പ്രിൻസിപ്പാളുമാർക്ക് ലഭ്യമായിട്ടുള്ള ഐഡി ഉപയോഗിച്ച് പ്രവേശിക്കുക. തുടർന്ന് റിസൾട്ട് ലഭിക്കുന്നതാണ്.
SMS വഴിയും ഫലം അറിയാൻ സാധിക്കും
ഇന്റർനെറ്റ് സൗകര്യത്തിന് ഏതെങ്കിലും തരത്തിൽ പ്രശ്നം നേരിട്ടാൽ നിങ്ങൾക്ക് നിങ്ങളുടെ ഫലം ഉടൻ തന്നെ അറിയാൻ സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം
1. ICSE ഫലമാണ് വേണ്ടതെങ്കിൽ നിങ്ങൾ നിങ്ങളുടെ UID നമ്പർ CISCE നിർദേശിച്ചിരിക്കുന്ന 09248082883 എന്ന നമ്പറിലേക്ക് അയക്കുക
അയക്കേണ്ട ഫോർമാറ്റ് - ICSE (Space) Unique ID
2. ഇനി ISC ഫലമാണ് ലഭിക്കേണ്ടതെങ്കിൽ 09248082883 എന്ന നമ്പറിലേക്ക് ISC (Space) Unique ID എന്ന ഫോർമാറ്റിൽ അയക്കുക.
ICSE ISC Result SMS വഴി ലഭിക്കുന്നതിനായി 09248082883 എന്ന് നമ്പറിലേക്കാണ് മെസേജ് അയക്കേണ്ടത്. മെസേജ് അയക്കേണ്ട ഫോർമാറ്റ് ICSE (Space) Unique ID അല്ലങ്കിൽ ISC (Space) Unique ID
CISCE വെബ്സൈറ്റിലൂടെ എങ്ങനെ ഫലം അറിയാം?
1.CISCE യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക (cisce.org, results.cisce.org)
2. പേജ് തുറക്കുമ്പോൾ തന്നെ രണ്ട് ലിങ്കുകൾ കാണാൻ സാധിക്കും. ICSE Result 2021, ISC Result 2021. ഇതിൽ നിങ്ങളുടെ ബോർഡ് ഏതാണ് അത് തിരഞ്ഞെടുക്കുക.
3. ശേഷം പുതിയ ഒരു വിൻഡോ തുറന്ന് വരുന്നതാണ്. അതിൽ നിർദേശിച്ചിരിക്കുന്ന ഇടത്ത് നിങ്ങളുടെ UID, ഇൻഡെക്സ് നമ്പർ നൽകുക. ശേഷം ക്യപ്ച്ചാ (Captcha) കാണും അതും കൃത്യമായി നൽകിയതിന് ശേഷം ഷോ റിസൾട്ടിൽ (Show Result) ക്ലിക്ക് ചെയ്യുക
4. നിങ്ങളുടെ ഫലം ലഭിക്കുന്നതാണ്. പേജിൽ ലഭിക്കുന്ന മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
മൂന്ന് തരത്തിൽ ICSE, ISC ഫലങ്ങൾ അറിയാൻ സാധിക്കും
1. CISCE യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അതാത് ബോർഡ് പരീക്ഷകൾ തിരഞ്ഞെടുത്ത് ഫലം അറിയാൻ സാധിക്കും
2. CISCE കരിയർ പോർട്ടലിൽ പ്രവേശിച്ചും ഫലം ലഭിക്കുന്നതാണ്.
3. SMS വഴിയും ICSE ISC ഫലങ്ങൾ ലഭിക്കുന്നതാണ്.
ICSE ISC ഫലം അൽപസമയത്തിനകം
ICSE ISC Result SMS വഴി ലഭിക്കുന്നതിനായി 09248082883 എന്ന് നമ്പറിലേക്കാണ് മെസേജ് അയക്കേണ്ടത്. മെസേജ് അയക്കേണ്ട ഫോർമാറ്റ് ICSE (Space) Unique ID അല്ലങ്കിൽ ISC (Space) Unique ID
ICSE ISC ഫലങ്ങൾ ഇപ്രാവിശ്യം പുനഃപരിശോധിക്കാൻ സാധിക്കില്ല. കാരണം ഇപ്രാവിശ്യം കോവിഡ് വ്യാപനത്തെ തുടർന്ന് ഇരു ബോർഡ് പരീക്ഷയും റദ്ദാക്കുകയായിരുന്നു.
ഡിജി ലോക്കർ വഴി ഫലത്തിന്റെ മാർക്ക് ഷീറ്റും സർട്ടിഫിക്കേറ്റും ലഭിക്കുന്നതാണ്.
ബോർഡിന്റെ കീഴിലുള്ള അഫിലേഷൻ ലഭിച്ചിട്ടുള്ള സ്കൂളുകളുടെ ഫലം അതാത് വിദ്യാലയങ്ങളുടെ പ്രിൻസിപ്പാളുമാരുടെ ഐഡിയിലൂടെ ലഭിക്കുന്നതാണ്. ബോർഡിന്റെ കരിയർ പോർട്ടലിൽ പ്രവേശിച്ചു വേണം സ്കൂളുകളുടെ ഫലം എടുക്കേണ്ടത്.
ഫലങ്ങൾ CISCE യുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമെ SMS വഴിയും ബോർഡിന്റെ CAREERS എന്ന പോർട്ടലിലും ലഭിക്കുന്നതാണ്.
ഇന്നലെ വൈകിട്ടാണ് CISCE ബോർഡ് ICSE 10ന്റെയും ISC 12ന്റെയും ഫലം ഇന്ന് പുറത്ത് വിടുമെന്ന് അറിയിച്ചിരിക്കുന്നത്.