Independence Day 2021 Live Updates: ഇന്ന് ഇന്ത്യയുടെ 75–ാം സ്വാതന്ത്ര്യദിനം; പ്രധാനമന്ത്രി ത്രിവർണ്ണ പതാക ഉയർത്തി

Sun, 15 Aug 2021-9:22 am,

രാവിലെ 7.30 - ഓടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കും. കൂടാതെ ഈ വർഷത്തെ ഒളിമ്പിക്സ് കണ്ടിജന്റും ഇന്ന് സംഘടിപ്പിക്കും.

ഇന്ന് രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യദിനം. പ്രധാന മന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ത്രിവർണ്ണ പാതക ഉയർത്തി, സ്വാതന്ത്ര്യദിന പരിപാടികൾക്ക് നേതൃത്വം നൽകും. രാവിലെ 7.30 - ഓടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കും. കൂടാതെ ഈ വർഷത്തെ ഒളിമ്പിക്സ് കണ്ടിജന്റും ഇന്ന് സംഘടിപ്പിക്കും. രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനത്തിൽ ആസാദി ക അമൃതോത്സവ് എന്ന പേരിൽ നിരവധി പരിപാടികൾ ഒരുക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

Latest Updates

  • 75 -ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ചെങ്കോട്ടയിലെ പ്രസംഗം സമാപിച്ചു 

  • ഇന്ത്യയുടെ 100 –ാം സ്വാതന്ത്ര്യദിനത്തിന് മുമ്പ്  ഇന്ത്യ ഉർജ്ജസ്വാതന്ത്ര്യം നേടുമെന്ന് നാം പ്രതിജ്ഞയെടുക്കണമെന്ന് പ്രധനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. 2030 ആകുമ്പോഴേക്കും നെറ്റ്-സീറോ കാർബൺ എമിറ്ററാകുക എന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ലക്‌ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനായി റെയിൽവേ 100% വൈദ്യുതീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.

  • രാജ്യത്തെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി സർക്കാർ വിവിധ പദ്ധതികളിലൂടെ എല്ലാവര്ക്കും അരി വിതരണം ചെയ്യന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

  • രാജ്യത്തെ ഗ്രാമങ്ങളും അതിവേഗം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ഗ്രാമങ്ങളിൽ എത്തി കൂടാതെ ഇന്റർനെറ്റ് സൗകര്യങ്ങളും എത്തിയിട്ടുണ്ട്. അതിനാൽ തന്നെ രാജ്യത്തെ ഗ്രാമങ്ങളിലും ഡിജിറ്റൽ സംരംഭകങ്ങൾ ആരംഭിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  • കഴിഞ്ഞ 7 വർഷങ്ങളായി സർക്കാർ  ആരംഭിച്ച നിരവധി പദ്ധതികൾ കോടിക്കണക്കിന് ജനങ്ങൾക്ക് നേട്ടങ്ങൾ നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉജ്ജ്വൽ യോജന  മുതൽ ആയുഷ്മാൻ ഭാരത് വരെ രാജ്യത്തെ ദരിദ്രർക്ക് ഈ പദ്ധതികളുടെ ഫലം അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  കോവിഡ് -19 മഹാമാരിയുടെ സമയത്ത്  രാജ്യത്തെ 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

  • പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് മെഡലുകൾ നേടിയ കായിക താരങ്ങളെ അഭിസംഭോധനയിൽ അഭിനന്ദിച്ചു. ഏകദേശം 240 ഒളിമ്പ്യൻമാർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫ്, സ്പോർട്സ് ഫെഡറേഷൻ ഉദ്യോഗസ്ഥർ എന്നിവരെയും ചടങ്ങിന് ക്ഷണിച്ചിരുന്നു.

  • പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കാൻ ആരംഭിച്ചു. പ്രധാനമന്ത്രിയായി അദ്ദേഹത്തെ എട്ടാമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം ആണ് ഇത്. ഇന്ന് പല പ്രധാന പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികൾക്ക് അദ്ദേഹം ആദരവും അറിയിച്ചു.

  • പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി

  • പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ എത്തി ചേർന്നു.  അദ്ദേഹം ഉടൻ തന്നെ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കും.

  • പ്രധാനമന്ത്രി രാജ്ഘട്ടിൽ എത്തി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക്   ആദരം അർപ്പിച്ചു

  • ഇന്ത്യ 75 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദി ഏവർക്കും സ്വതന്ത്ര ദിനാശംസകൾ നേർന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഏവർക്കും സ്വതന്ത്ര ദിനാശംസകൾ അറിയിച്ചത്. സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ "ആസാദി കാ അമൃത് മഹോത്സവ്" എന്ന പേരിൽ നടത്തുന്ന പരിപാടികൾ രാജ്യത്തെ ഒരോ പൗരനും ഊർജ്ജം പകർന്ന് നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link