Jammu & Kashmir, Haryana Assembly Election Results 2024 LIVE Updates: ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്, ജമ്മു കാശ്മീരിൽ ഇന്ത്യ സഖ്യം (LIVE)

Tue, 08 Oct 2024-3:09 pm,

Jammu & Kashmir, Haryana Assembly Election Results 2024 LIVE Updates: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വരാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.

Jammu & Kashmir, Haryana Assembly Election Results 2024: ഹരിയാനയിലും ജമ്മുകശ്മീരിലും  ആര് ഭരിക്കുമെന്നകാര്യത്തിൽ തീരുമാനം കുറച്ചു  മണിക്കൂറുകൾക്കുള്ളിൽ അറിയാം. രണ്ട് നിയമസഭകളിലേയും വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഇന്ന് ഫലം വരുന്നത് എന്നത് ശ്രദ്ധേയം. രണ്ട് സംസ്ഥാനങ്ങളിലും വലിയ പ്രതീക്ഷയിലാണ് ബിജെപിയും ഇന്ത്യ സഖ്യവും. 


ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ നടന്ന ഹരിയാന, കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏറെ നിർണായകമായിരിക്കും.  അവസാന മണിക്കൂറുകളിലും എൻഡിഎയും ഇന്ത്യ സഖ്യവും വിജയ പ്രതീക്ഷയിലാണ്. രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയിരുന്നത്. 


വോട്ടെണ്ണൽ രാവിലെ 8 മണിയോടെ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. പത്ത് മണിയോടെ രണ്ടിടങ്ങളിലും ഏതാണ്ട് ഒരു ചിത്രം തെളിയുമെന്നാണ് റിപ്പോർട്ട്.  പത്ത് വർഷങ്ങൾക്ക് ശേഷമാണ് കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്.   ഇവിടെ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം എക്സിറ്റ് പോളുകളും ആ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടിയതും. എന്തായാലും ഏട്ടനും മണിക്കൂറുകൾക്കുള്ളിൽ രണ്ടു സംസ്ഥാനങ്ങളിലും ആർക്കായിരിക്കും വിജയം എന്നത് നമുക്ക് കാത്തിരുന്നു കാണാം...

Latest Updates

  • Jammu&Kashmir Assembly Election Results 2024: ജമ്മു കശ്മീരിൽ അക്കൗണ്ട് തുറന്ന് ആംആദ്മി. ദോഡ മണ്ഡലത്തിൽ മത്സരിച്ച മെഹ്റാജ് മാലിക്കാണ് വിജയിച്ചത്.

  • Jammu&Kashmir Assembly Election Results 2024: മെഹ്ബൂബ മുഫ്തിയുടെ പിഡിപി രണ്ട് സീറ്റിൽ ഒതുങ്ങി

     

  • Haryana Assembly Election Results 2024: ജുലാനയിൽ നിന്ന് വിനേഷ് ഫോഗട്ട് വിജയിച്ചു

    ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

  • Jammu&Kashmir Assembly Election Results 2024: ജമ്മു കാശ്മീരിൽ മിന്നും വിജയവുമായി കോൺഗ്രസ് നാഷണൽ കോൺഫറൻസ് സഖ്യം

    പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു കശ്‌മീരിൽ ഇന്ത്യ സഖ്യം മിന്നും വിജയം സ്വന്തമാക്കിയിരിക്കുകയാണ്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒമർ അബ്ദുള്ള ആയിരിക്കും മുഖ്യമന്ത്രി

  • Haryana Assembly Election Results 2024: ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക് വിജയം 

    ഹരിയാനയിൽ മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. എക്സിറ്റ്പോളുകൾ കോൺഗ്രസിന് അനുകൂലമായിരുന്നുവെങ്കിലും അതൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് താമര തെളിഞ്ഞിരിക്കുകയാണ്. ആദ്യം മുന്നേറ്റം തുടർന്ന കോൺഗ്രസ് പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്

  • Haryana Assembly Election Results 2024: ജുലാന മണ്ഡലത്തിൽ ലീഡ് ഉയർത്തി കോൺഗ്രസ് സ്ഥാനാർത്ഥിയും ഗുസ്തി താരവും ആയ വിനേഷ് ഫോഗട്ട്. 12 റൌണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഫോഗട്ടിന്റെ ലീഡ് 4,684 വോട്ടുകൾ.

  • Jammu&Kashmir Assembly Election Results 2024: ജമ്മു കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമി ലീഡ് ചെയ്യുന്നു. 1996 മുതൽ തരിഗാമിയാണ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ

  • Jammu&Kashmir Assembly Election Results 2024: ജമ്മു കശ്മീരിൽ ബിജെപിയുടെ ആദ്യ വിജയം

    ജമ്മു കശ്മീരിൽ ബിജെപിയുടെ ആദ്യ വിജയം, ബസോഹ്ലി മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി ദർശൻ കുമാർ 31,874 വോട്ടുകൾക്ക് വിജയിച്ചതായി റിപ്പോർട്ട്

  • Jammu & Kashmir, Haryana Assembly Election Results 2024 LIVE Updates: തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ശശി തരൂർ എംപി

    ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിരഞ്ഞെടുപ്പ് ഫല സൂചനകളിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത്. അന്തിമ ഫലത്തിനായി ആളുകൾ കാത്തിരിക്കണമെന്നും ഉടൻ നിഗമനത്തിലെത്തരുതെന്നുമാണ് ശശി തരൂർ പറഞ്ഞത്.

  • Jammu&Kashmir Assembly Election Results 2024: കന്നിയങ്കത്തിൽ കാലിടറി മെഹബൂബയുടെ മകൾ 

    ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി പിന്നിൽ.

  • Jammu Kashmir, Haryana Assembly Election Results 2024:  വോട്ടെണ്ണൽ പുരോഗമിക്കവെ ജനറൽ സെക്രട്ടറിമാരുടെ മീറ്റിങ്ങ് വിളിച്ച് ജെ പി നദ്ദ

    ജമ്മു കശ്മീർ-ഹരിയാന വോട്ടെണ്ണൽ പുരോഗമിക്കവെ ജനറൽ സെക്രട്ടറിമാരുടെ മീറ്റിങ്ങ് വിളിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ഹരിയാനയിൽ ബിജെപി കേവലഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര നേതൃത്വം.

  • Jammu Kashmir, Haryana Assembly Election Results 2024: ഹരിയാനയിൽ; ബിജെപി മുന്നേറുന്നു, ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം 

    എക്സിറ്റ് പോളുകളിൽ കോൺഗ്രസ് വിജയം പ്രവചിച്ച ഹരിയാനയിൽ നിലവിൽ ബിജെപി മുന്നേറുകയാണ്.  ആദ്യഘട്ടത്തിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചിരുന്നുവെങ്കിലും പെട്ടെന്നാണ് വൻ ട്വിസ്റ്റ് നടന്നത്. ജമ്മു കാശ്മീരിൽ ഇന്ത്യ സഖ്യം മുന്നേറുന്നു

  • Jammu&Kashmir Assembly Election Results 2024: ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം മുന്നേറുന്നു

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് മുന്നേറ്റം.

    ജമ്മു കശ്മീരിലെ കക്ഷിനില

    നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം 47

    ബിജെപി 28

    പിഡിപി 03

    മറ്റുള്ളവർ 12

  • Haryana Assembly Election Results 2024: ഹരിയാനയിൽ വിനേഷ് ഫോഗട്ട് പിന്നിൽ

    ഹരിയാനയിലെ ജുലാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട് പിന്നിൽ

  • Haryana Assembly Election Results 2024: ഹരിയാനയിൽ പോരാട്ടം മുറുകുന്നു 

    നേരത്തെ കേവല ഭൂരിപക്ഷം നേടിയ കോൺഗ്രസിന് വെല്ലുവിളിയുയർത്തി കൊണ്ട് അവശ്വസനീയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബിജെപി 

  • Jammu&Kashmir Assembly Election Results 2024: ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് 2024

    ജമ്മു കശ്മീരിൽ ലീഡ് നിലയിൽ 50 സീറ്റ് മറികടന്ന് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം.

  • Jammu&Kashmir Assembly Election Results 2024: ജമ്മു കശ്മീരിൽ രണ്ടിടത്തും ഒമർ അബ്ദുള്ള ലീഡ് ചെയ്യുന്നു

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

    മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബുഡ്ഗാം,ഗന്ദർബാൽ നിയമസഭാ സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

  • Jammu Kashmir, Haryana Assembly Election Results 2024: ഹരിയാനയിലും ജമ്മു കശ്‍മീരിലും കോൺഗ്രസ് കുതിക്കുന്നു 

    നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ കോൺഗ്രസ്-നാഷണൽ കോൺഫൻസ് സഖ്യം ജമ്മു കശ്മീരിൽ മുന്നേറുന്നു. അതുപോലെ ഹരിയാനയിലും കോൺഗ്രസ് മുന്നേറുകയാണ്. ആദ്യ മണിക്കൂറിൽ തന്നെ കോൺഗ്രസ് വളരെ വ്യക്തമായ ലീഡ് നേടി കേവലഭൂരിപക്ഷം കടന്നു...

  • Haryana Assembly Election Results 2024: ഹരിയാനയിൽ വിഗ്‌നേഷ് ഫോഗട്ട് മുന്നേറുന്നു 

    ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ ഹരിയാനയിലെ ജൂലാന സീറ്റിൽ മത്സരിക്കുന്ന ഗുസ്തി താരവും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ വിനേഷ് ഫോഗട്ട് മുന്നിലാണ്. 

  • Haryana Assembly Election Results 2024: എഐസിസി ആസ്ഥാനത്ത് ലഡു വിതരണം നടത്തുന്നു

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഹരിയാന തിരഞ്ഞെടുപ്പിൻ്റെയും ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകൻ ജഗദീഷ് ശർമയും മറ്റ് പാർട്ടി പ്രവർത്തകരും കോൺഗ്രസ് ഓഫീസിന് പുറത്ത് മധുരം വിതരണം നടത്തുന്നു

     

        

  • Jammu&Kashmir Assembly Election Results 2024: ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള ലീഡ് ചെയ്യുന്നു

    ഗന്ദർബാൽ അസംബ്ലി സീറ്റിൽ മത്സരിക്കുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ലീഡ് ചെയ്യുന്നതായി റിപ്പോർട്ട്. കാശ്മീരിലെ തന്നെ ബുദ്ഗാം സീറ്റിലും അദ്ദേഹം മത്സരിക്കുന്നുണ്ട്.

  • Haryana Assembly Election Results 2024: ഹരിയാന തിരഞ്ഞെടുപ്പ് ഫലം 2024

     
    ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ബിജെപി 3 സീറ്റിലും കോൺഗ്രസ് 1 സീറ്റിലും മുന്നിൽ 
  • Jammu&Kashmir Haryana Assembly Election Results 2024: ആദ്യ ഫല സൂചനയിൽ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം 
     
    ആദ്യ 10 മിനിറ്റിലെ വോട്ടെണ്ണലിൽ ഹരിയാനയിൽ കോൺഗ്രസ് മുന്നേറുന്നു.  ജമ്മുകശ്മീരിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം മുന്നേറുന്നതായി റിപ്പോർട്ട്
     
     
  • Jammu&Kashmir Haryana Assembly Election Results 2024: 2 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഹരിയാനയിലെ 22 ജില്ലകളിലെ 90 നിയമസഭാ സീറ്റുകളിലേക്കും ജമ്മു കശ്മീരിലെ 20 ജില്ലകളിലെ 90 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ വിധി ഇന്നറിയാം...

     

  • Jammu&Kashmir Haryana Assembly Election Results 2024: നയാബ് സിംഗ് സൈനി ബ്രഹ്മ സരോവറിലെ ശ്രീ ദക്ഷിണ് മുഖി ഹനുമാൻ ക്ഷേത്രത്തിൽ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഹരിയാനയിൽ വോട്ടെണ്ണലിന് മുന്നോടിയായി മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ബ്രഹ്മ സരോവറിലെ ശ്രീ ദക്ഷിണ് മുഖി ഹനുമാൻ ക്ഷേത്രത്തിൽ പൂജ നടത്തി

     

  • Jammu&Kashmir Haryana Assembly Election Results 2024: ജമ്മു കാശ്മീരിൽ ബിജെപി 30-35 സീറ്റുകൾ നേടും 

    പാർട്ടി 30-35 സീറ്റുകൾ നേടുമെന്ന് വോട്ടെണ്ണലിന് മുൻപ് ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു

  • Jammu&Kashmir Haryana Assembly Election Results 2024: രണ്ടിടത്തും 60 ശതമാനത്തിലേറെ പോളിംഗ്

    രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്.

  • Jammu&Kashmir Haryana Assembly Election Results 2024: ഹരിയാന മുഖ്യമന്ത്രിയായിരുന്ന നയാബ് സിംഗ് സൈനി ധർമ്മശാലയിൽ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഹരിയാന മുഖ്യമന്ത്രിയും ലാഡ്‌വ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ നയാബ് സിംഗ് സൈനി കുരുക്ഷേത്രയിലെ സൈനി സമാജ് ധർമ്മശാലയിൽ എത്തി

     

     
  • Jammu&Kashmir Haryana Assembly Election Results 2024: വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും
     
    രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിയോടെ ആരംഭിക്കും.
  • Jammu & Kashmir, Haryana Assembly Election Results 2024: ജമ്മുവിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സുരക്ഷ ശക്തം

     

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link