Thalapathy Vijay TVK Party State Conference: മാസ് എൻട്രിയുമായി ദളപതി വിജയ്; തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പുതിയ താരോദയം- Live
തമിഴ് നടൻ വിജയ് രൂപം നൽകിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻറെ ആദ്യ സംസ്ഥാന സമ്മേളനം വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ.
തമിഴ് നടൻ വിജയ് രൂപം നൽകിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻറെ ആദ്യ സംസ്ഥാന സമ്മേളനം വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ.
Latest Updates
പറയുന്നതല്ല മുഖ്യം പ്രവർത്തിക്കുന്നതാണ്. രാഷ്ട്രീയപരമായി ഔപചാരികതകൾ വേണ്ടെന്ന് വിജയ്. വേദിയിലായാലും പുറത്തായാലും എല്ലാവരും ഒന്ന്. പെരിയാറിന്റെ തത്വങ്ങൾ സ്വീകരിക്കും. എന്നാൽ ടിവികെ ദൈവ വിശ്വാസത്തിന് എതിരല്ല. പെരിയാർ വഴികാട്ടി, ഒരു കുലം ഒരു ദൈവം എന്നതാണ് ടിവികെയുടെ നയം. ശാസ്ത്രവും ടെക്നോളജിയും മാത്രം മാറിയാൽ പോര. രാഷ്ട്രീയവും മാറണം. ടിവികെ രാഷ്ട്രീയത്തിൽ നവയുഗം സൃഷ്ടിക്കുമെന്ന് വിജയ്.
ഉയിർ വണക്കം ചൊല്ലി ദളപതി. രാഷ്ട്രീയത്തിൽ ഞാൻ കുട്ടിയായിരിക്കാം, എന്നാൽ പാമ്പിനെ കണ്ടാലും ഭയമില്ല. രാഷ്ട്രീയത്തെ ധൈര്യമായി നേരിടും. ഗൗരവത്തോടെയും പുഞ്ചരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടും. നമ്മൾ എല്ലാവരും സമൻമാർ. ഞാനും നീയും ഇല്ല, നമ്മൾ മാത്രം. രാഷ്ട്രീയം മാറണം. അല്ലെങ്കിൽ പുതിയ ലോകം അതിനെ മാറ്റിമറിക്കും.
വിജയ് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു. ആവേശഭരിതരായി ജനക്കൂട്ടം.
ടിവികെയുടെ നയപ്രഖ്യാപനം. സാമൂഹ്യനീതി, സമത്വം, മതേതരത്വം. സ്ത്രീ സമത്വത്തിന് ഊന്നൽ. തമിഴ്നാട്ടിൽ തമിഴും ഇംഗ്ലീഷും മതിയെന്ന് ടിവികെ. തമിഴ്നാട്ടിൽ ഹിന്ദി വേണ്ട. ജാതി സെൻസസ് നടത്തി സാമൂഹ്യ നീതി ഉറപ്പാക്കും.
ജനിച്ചവരെല്ലാം സമന്മാർ: പാർട്ടി തത്വശാസ്ത്രം പ്രഖ്യാപിച്ച് വിജയ്. സാമൂഹ്യനീതിയിൽ ഈന്നിയ മതേതരസമൂഹം ലക്ഷ്യമെന്ന് വിജയ്.
വിജയ് പാർട്ടിയുടെ പതാക ഉയർത്തി. വിജയ് പ്രവർത്തകർക്ക് ഇടയിലേക്കിറങ്ങി. റാമ്പിലൂടെ പ്രവർത്തകർക്കിടയിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. 19 പ്രമേയങ്ങൾ അവതരിപ്പിക്കും.
വിജയ് വേദിയിലെത്തി. വില്ലുപുരം വിക്രവാണ്ടിയിലെ വേദിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് വിജയ്. ജനസാഗരമായി തമിഴക വെട്രി കഴകത്തിൻറെ ആദ്യ സംസ്ഥാന സമ്മേളനം.
സമ്മേളനത്തിന് എത്തിയ പ്രവർത്തകർ കുഴഞ്ഞുവീണു. 120 പേരാണ് കുഴഞ്ഞുവീണത്. കുഴഞ്ഞുവീണത് നിർജ്ജലീകരണം മൂലം. പ്രവർത്തകർ ശാന്തരാകണമെന്ന് പാർട്ടി സെക്രട്ടറി ബുസി ആനന്ദ്.
സമ്മേളനത്തിനായി വിക്രവാണ്ടിയിൽ 85 ഏക്കർ സ്ഥലത്ത് വിശാലമായ വേദിയും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. അരലക്ഷത്തോളം പേർക്ക് ഇരിക്കാനുള്ള കസേരകളും സജ്ജീകരിച്ചിട്ടുണ്ട്.
ദളപതി വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻറെ ആദ്യ സംസ്ഥാന സമ്മേളനത്തിന് ആശംസകൾ അറിയിച്ച് നടൻ സൂര്യ.
തമിഴക വെട്രി കഴകത്തിൻറെ ആദ്യ സംസ്ഥാന സമ്മേളനത്തിന് ആശംസകൾ അറിയിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്