Union Budget 2024 Live Updates: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ; കേരളത്തിന് അവഗണന, ആന്ധ്രയ്ക്കും ബിഹാറിനും ലോട്ടറി (LIVE)
Indian Budget 2024 Live Updates: ധനമന്ത്രി നിർമല സീതാരാമൻ 2024 ലെ കേന്ദ്ര ബജറ്റ് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കുന്നു .
Union Budget 2024 Live Updates: ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുകയാണ്. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമോയെന്നാണ് ഓരോരുത്തരും ഉറ്റുനോക്കുന്നത്.
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും സ്വതന്ത്ര ഇന്ത്യയുടെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്നത്. മാത്രമല്ല തുടർച്ചയായ ഏഴാം ബജറ്റ് എന്ന റെക്കോഡ് നേട്ടത്തിന് അരികെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ.
Latest Updates
Union Budget 2024 Live Updates: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി
Union Budget 2024 Live Updates: പുതിയ ആദായ നികുതി വ്യവസ്ഥയിൽ ഇടത്തരക്കാർക്ക് സന്തോഷവാർത്ത
പുതിയ നികുതി വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി. 15,000 കോടി രൂപയിൽ നിന്ന് 25,000 കോടി രൂപയായി ഉയർത്തിയ കുടുംബ പെൻഷൻ്റെ ഉയർന്ന കിഴിവ് പെൻഷൻകാർക്ക് പ്രയോജനപ്പെടും.
പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി സ്ലാബുകൾ പരിഷ്കരിച്ചു
3 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ഇല്ല
3 ലക്ഷം മുതൽ 7 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5% നികുതി
7 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10% നികുതി
10 ലക്ഷം മുതൽ 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് 15% നികുതി
15 ലക്ഷത്തിന് മുകളിലുള്ള വരുമാനമുള്ളവർക്ക് 30% നികുതി
Union Budget 2024 Live Updates: കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും
നികുതിദായകരിൽ മൂന്നിൽ 2 പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചു
ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല
Union Budget 2024 Live Updates: വില കുറയുന്നവ
മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും.
മൊബെൽ ഫോണിൻ്റെയും ചാര്‍ജറിന്‍റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും
സ്വര്‍ണം, വെള്ളി വില കുറയും. ഇവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു
ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും
ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും
Union Budget 2024 Live Updates: പഴയ പെൻഷൻ പദ്ധതിയിൽ മാറ്റമില്ല
പുതിയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്
Union Budget 2024 Live Updates: ജിഎസ്ടി റവന്യു വരുമാനം വര്‍ധിപ്പിച്ചു
സാധാരണക്കാരൻ്റെ നികുതിഭാരം കുറച്ചു
കർഷകർക്കുള്ള ധനസഹായം വർധിപ്പിച്ചില്ല 6000 രൂപയായി തുടരും
കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കും
ക്യാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിUnion Budget 2024 Live Updates: നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ഡിജിറ്റിലൈസ് ചെയ്യും
വികസിത നഗരങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിച്ചു
എൻപിഎസ് വാത്സല്യ - പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി
ഈ പദ്ധതിക്ക് മികച്ച പ്രതികരണം
ധനക്കമ്മി ജിഡി പിയുടെ 4.9 ശതമാനം
Union Budget 2024 Live Updates: പ്രളയ ദുരിത സഹായ പദ്ധതിയിൽ കേരളമില്ല
പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല
ബിഹാർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിയിൽ പരിഗണിച്ചിരിക്കുന്നത്
Union Budget 2024 Live Updates: പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും
ഇതിൽ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന റോഡുകളാണ് നിർമ്മിക്കുന്നത്
25000 ഗ്രാമീണ മേഖലകളിൽ ഈ റോഡുകൾ നിര്‍മ്മിക്കും
Union Budget 2024 Live Updates: ബീഹാറിന് ധനസഹായം
പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു
പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കും
ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം
ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഈ പദ്ധതികൾ
Union Budget 2024 Live Updates: കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും
ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും
Union Budget 2024 Live Updates: നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിര്‍മ്മിക്കും
പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു.
ഇത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെയാണ് നടപ്പാക്കുക
ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു
Union Budget 2024 Live Updates: 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം
ഇന്‍റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും
രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍
12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് ധനമന്ത്രി
Union Budget 2024 Live Updates: മുദ്ര വായ്പയുടെ പരിധി ഉയര്‍ത്തി
പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്
ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്
Union Budget 2024 Live Updates: എംഎസ്എംഇകൾക്ക് പ്രത്യേക പരിഗണന
എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തും
വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി...
Union Budget 2024 Live Updates: ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ
ഇതിലൂടെ 5 ലക്ഷം ആദിവാസികൾക്ക് പ്രയോജനമുണ്ടാകും
Union Budget 2024 Live Updates: ബിഹാറിനും ധനസഹായം
ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി
ബിഹാറിൽ മെഡിക്കൽ കോളേജ് യഥാര്‍ഥ്യമാക്കാനും സഹായം നൽകും
ബിഹാറിൽ പുതിയ വിമാനത്താവളം
Union Budget 2024 Live Updates: ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് ധനസഹായം.
15000 കോടി രൂപ ലഭ്യമാക്കും
ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായം
ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം
Union Budget 2024 Live Updates: ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും വമ്പൻ പ്രഖ്യാപനങ്ങള്‍
Union Budget 2024 Live in Malayalam: ബിഹാറിൽ പുതിയ വിമാനത്താവളം ആരംഭിക്കും
ബിഹാറിൽ പുതിയ വിമാനത്താവളം ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനത്തില്‍ പ്രതിപക്ഷം ബഹളം വെച്ചു
Union Budget 2024 Live Updates: തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ
സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ
5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം
ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ
പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കും. മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടത്തും. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ രഹിത ഇ- വൗച്ചറുകൾ അനുവദിക്കും
Union Budget 2024 Live: കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്
എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി
കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കുമെന്നും ധനമന്ത്രി ബജറ്റിലൂടെ അറിയിച്ചു
പണപ്പെരുപ്പം നിയന്ത്രണ വിധേയം. പണപ്പെരുപ്പം 4 ശതമാനമെന്ന ലക്ഷ്യത്തിലേക്ക്
നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം.
ഗരീബ് കല്യാൺ യോജന 80 കോടി ജനങ്ങൾക്ക് പ്രയോജനപ്പെടുന്നുണ്ട്
വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടി. ഒമ്പത് മേഖലകൾക്ക് ഊന്നൽ നൽകി പ്രഖ്യാപനം നടത്തി ധനമന്ത്രി
Union Budget 2024 Live Updates: ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നുവെങ്കിൽ ഈ ബജറ്റിൽ പ്രാധാന്യം നല്കിയിരിക്കുന്നത് തൊഴിൽ, മധ്യവർഗ, ചെറുകിട, ഇടത്തരം മേഖലകൾക്കാണെന്ന് ധനമന്ത്രി
Union Budget 2024 Live in Malayalam: രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തം
മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തിരഞ്ഞെടുത്തതിൽ നന്ദി അറിയിച്ച ധനമന്ത്രി രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് വ്യക്തമാക്കി
Union Budget 2024 Live in Malayalam: ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു
ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു
Union Budget 2024 Live in Malayalam: ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു
ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു
Union Budget 2024 Live in Malayalam: പർപ്പിൾ ബോർഡർ സാരിയിൽ നിർമ്മല സീതാരാമൻ
നിർമ്മല സീതാരാമൻ തൻ്റെ തുടർച്ചയായ ഏഴാമത്തെ ബജറ്റ് അവതരണത്തിന് പർപ്പിൾ ബോർഡറുള്ള ഓഫ്-വൈറ്റ് സാരിയാണ് ധരിച്ചിരിക്കുന്നത്
Union Budget 2024 Live in Malayalam: ധനമന്ത്രിയെ അഭിനന്ദിച്ച് രാഷ്‌ട്രപതി
ബജറ്റ് അവതരണത്തിന് മുന്നേ ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് രാഷ്‌ട്രപതി
Union Budget 2024 Live in Malayalam: പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻ്റിലെത്തി
ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പാർലമെൻ്റിലെത്തി
Union Budget 2024 Live in Malayalam: ബജറ്റ് ടാബ്‌ലെറ്റുമായി ധനമന്ത്രി പാർലമെൻ്റിൽ
ലോക്‌സഭയിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ബജറ്റ് ടാബ്‌ലെറ്റുമായി ധനമന്ത്രി നിർമ്മല സീതാരാമൻ തൻ്റെ ടീമിനൊപ്പം പാർലമെൻ്റിലെത്തി
Union Budget 2024 Live in Malayalam: ധനമന്ത്രാലയത്തിന് പുറത്ത് ബജറ്റ് ടാബ്‌ലെറ്റുമായി ധനമന്ത്രി നിർമ്മല സീതാരാമൻ
നോർത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിന് പുറത്ത് ബജറ്റ് ടാബ്‌ലെറ്റുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. രാവിലെ 11 മണിക്കാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
Union Budget 2024 Live in Malayalam: കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ഓഹരി വിപണിയിൽ കുതിപ്പ്
കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി വിപണിയിൽ ആവേശം. സെൻസെക്‌സ് നിലവിൽ 229.89 പോയിൻ്റ് നേട്ടത്തോടെ 80,731.97 ലെത്തി.
Union Budget 2024 Live in Malayalam: നിർമ്മല സീതാരാമൻ രാഷ്ട്രപതി ഭവനിലേക്ക്
പാർലമെൻ്റിൽ ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രസിഡൻ്റ് മുർമുവിനെ കാണാൻ രാഷ്ട്രപതി ഭവനിലേക്ക്
Union Budget 2024 Live in Malayalam: നിർമല സീതാരാമന് ആശംസകളുമായി കിരൺ റിജിജു
ധനമന്ത്രി നിർമല സീതാരാമന് ആശംസകളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു
Union Budget 2024 Live in Malayalam: ധനമന്ത്രി നിർമല സീതാരാമൻ മന്ത്രാലയത്തിലെത്തി
കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ മന്ത്രാലയത്തിലെത്തി
Union Budget 2024 Live in Malayalam: ബജറ്റിൽ ഇന്ന് നികുതി ഇളവ് പ്രഖ്യാപിക്കുമോ?
മോദി 3.0 യുടെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിൽ നികുതി ഭാരം എത്രത്തോളം ലഘൂകരിക്കുമെന്ന പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ. മധ്യവർഗ ഉപഭോഗം വർധിപ്പിക്കാൻ ചില നികുതി ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ബജറ്റ് ജനകീയതയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Union Budget 2024 Live in Malayalam: തുടർച്ചയായ ഏഴാം ബജറ്റുമായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നിർമല സീതാരാമൻ
2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഇതോടെ തുടർച്ചയായ ഏഴാം ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ ചരിത്രം സൃഷ്ടിക്കും. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡ് ഇന്നത്തോടെ തകരും. നിലവിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചതിൻ്റെ റെക്കോർഡ് മൊറാർജിയുടെ പേരിലാണ്. അടുത്ത മാസം നിർമല സീതാരാമന് 65 വയസ്സ് തികയും.
Union Budget 2024 Live in Malayalam: വാരാണസിയിലെ കർഷകർക്ക് ബജറ്റിൽ വൻ പ്രതീക്ഷ
ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിലെ കർഷകർക്ക് ബജറ്റിൽ വലിയ പ്രതീക്ഷയുണ്ട്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗഡു പ്രതിവർഷം 6000 രൂപയിൽ നിന്ന് 12000 രൂപയായി വർധിപ്പിക്കുമെന്നും, കാർഷിക ഉപകരണങ്ങൾക്ക് സബ്‌സിഡി നൽകിയേക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്
Union Budget 2024 Live in Malayalam: തുടർച്ചയായ ഏഴാം ബജറ്റ് എന്ന റെക്കോഡ് നേട്ടത്തിന് അരികെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. മൊറാർജി ദേശായിയുടെ ആറ് തുടർ ബജറ്റുകളെന്ന റെക്കോഡാണ് നിർമല സീതാരാമൻ ഇന്നത്തോടെ മറികടക്കാൻ പോകുന്നത്
Union Budget 2024 Live in Malayalam: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും സ്വതന്ത്ര ഇന്ത്യയുടെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്നത്
Budget 2024 Live in Malayalam: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും