Mamata Banerjee Viral Video: നിങ്ങളുടെ "മധ്യപ്രദേശ്" എത്ര വലുതാണ്? കപാൽ ഭാതി ചെയ്ത് കാണിച്ചാല്‍ 10,000 രൂപ താരം...!! മമത ബാനര്‍ജിയുടെ ഹാസ്യപരാമര്‍ശം വൈറല്‍

രാജ്യത്തെ ശക്തരായ വനിതാ  നേതാക്കളില്‍ പ്രമുഖയാണ്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം അവര്‍ ഒരു പാർട്ടി പ്രവർത്തകനോട് ശരീര ഭാരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : May 31, 2022, 03:38 PM IST
  • പ്രവര്‍ത്തകന്‍റെ കുടവയര്‍ ആണ് മമതയുടെ തമാശയ്ക്ക് വിഷയമായത്. പ്രവര്‍ത്തകന്‍റെ കുടവയറിനെ അവര്‍ "മധ്യ പ്രദേശ്‌" എന്ന് വിശേഷിപ്പിച്ചത്‌ പ്രവര്‍ത്തകരില്‍ ചിരി പടര്‍ത്തി.
Mamata Banerjee Viral Video: നിങ്ങളുടെ "മധ്യപ്രദേശ്" എത്ര വലുതാണ്? കപാൽ ഭാതി ചെയ്ത് കാണിച്ചാല്‍ 10,000 രൂപ താരം...!! മമത ബാനര്‍ജിയുടെ ഹാസ്യപരാമര്‍ശം വൈറല്‍

Mamata Banerjee Viral Video: രാജ്യത്തെ ശക്തരായ വനിതാ  നേതാക്കളില്‍ പ്രമുഖയാണ്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം അവര്‍ ഒരു പാർട്ടി പ്രവർത്തകനോട് ശരീര ഭാരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുകയാണ്. 

പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ സംവാദവേളയിലാണ് സാമാന്യം തടി കൂടുതലുള്ള ഒരു പ്രവര്‍ത്തകന്‍  മമതയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ചോദ്യങ്ങള്‍ അദ്ദേഹത്തോടായി... തമാശ രൂപേണ നടത്തിയ സംഭാഷണം ഏറെ നീണ്ടു.... ഇത് മറ്റ് പ്രവര്‍ത്തകരെ ഏറെ ചിരിപ്പിയ്ക്കുകയും ചെയ്തു...

പ്രവര്‍ത്തകന്‍റെ കുടവയര്‍ ആണ് മമതയുടെ തമാശയ്ക്ക് വിഷയമായത്. പ്രവര്‍ത്തകന്‍റെ കുടവയറിനെ അവര്‍ "മധ്യ പ്രദേശ്‌" എന്ന് വിശേഷിപ്പിച്ചത്‌ പ്രവര്‍ത്തകരില്‍ ചിരി പടര്‍ത്തി. 

 

നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവണം, അല്ലെങ്കില്‍ ഇത്രയും വലിയ "മധ്യ പ്രദേശ്‌" എങ്ങനെയാണ് ഉണ്ടാവുക? മമതയുടെ പരാമര്‍ശത്തിന് മറുപടിയായി  തനിക്ക് രോഗമൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും  പ്രമേഹമോ രക്തസമ്മർദ്ദമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.  കൂടാതെ, തന്‍റെ ദിനചര്യകളും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.  

എല്ലാ ദിവസവും രാവിലെ പക്കോഡ കഴിക്കാറുണ്ടെന്നും അതിനാലാണ് തന്‍റെ വയർ ഇത്രയും കൂടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.  മമതയും വിടാന്‍ ഭാവമില്ലായിരുന്നു.  ദിവസവും വ്യായാമം ചെയ്യാറുണ്ടോ എന്ന മമതയുടെ ചോദ്യത്തിന്, ദിവസേന 1000 കപാൽ ഭാതിചെയ്യുന്നുണ്ടെങ്കിലും ഒരു പ്രയോജനവുമില്ലെന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്...!

ഇതോടെ മുഖ്യമന്ത്രിയ്ക്കും ആവേശമായി....  ഇത് സാധ്യമല്ലെന്ന്  അഭിപ്രായപ്പെട്ട അവര്‍  1000 കപാൽ ഭാതി ചെയ്യാന്‍ പ്രവര്‍ത്തകനെ വെല്ലുവിളിയ്ക്കുകയും ചെയ്തു.  1000  തവണ കപാൽ ഭാതി ചെയ്‌താല്‍ പതിനായിരം രൂപ തരാമെന്നായി മമത.... !!  ശ്വാസം ഉള്ളിലേയ്‌ക്കെടുക്കാനും പുറത്തുവിടാനും പോലും നിങ്ങൾക്കറിയില്ല എന്നും അവര്‍ പറഞ്ഞു. മമതയുടെ ഈ ഡയലോഗ് കേട്ട് യോഗത്തിലുണ്ടായിരുന്ന  മറ്റ് പാർട്ടി പ്രവർത്തകർ ചിരിക്കുന്നത് വീഡിയോയില്‍ കാണാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News