Andhra Zoo: സെൽഫിയെടുക്കാനായി സിംഹക്കൂട്ടിലേക്ക് ചാടിക്കയറിയ യുവാവിന് ദാരുണാന്ത്യം

Andhra Zoo Incident: മൃഗശാലാ ജീവനക്കാർക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും അത് അവഗണിച്ച യുവാവ് കൂടിന്റെ 25 അടി ഉയരമുള്ള വേലിയിലേക്ക് വലിഞ്ഞുകയറിയാണ് കൂട്ടിലേക്ക് ചാടിക്കടന്നത്.  

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 12:07 PM IST
  • സെൽഫിയെടുക്കാനായി സിംഹക്കൂട്ടിലേക്ക് ചാടിക്കയറിയ യുവാവിന് ദാരുണാന്ത്യം
  • സംഭവം നടന്നത് ആന്ധ്രാപ്രദേശിലെ തിരുപ്പതി മൃഗശാലയിലാണ്
  • മരിച്ചത് രാജസ്ഥാൻ അല്‍വാര്‍ സ്വദേശി പ്രഹ്ളാദ് ഗുജ്ജറാണ്
Andhra Zoo: സെൽഫിയെടുക്കാനായി സിംഹക്കൂട്ടിലേക്ക് ചാടിക്കയറിയ യുവാവിന്  ദാരുണാന്ത്യം

ഹൈദരാബാദ്: സെൽഫിയെടുക്കാനായി സിംഹക്കൂട്ടിലേക്ക് ചാടിക്കയറിയ യുവാവിന് ദാരുണാന്ത്യം. സംഭവം നടന്നത് ആന്ധ്രാപ്രദേശിലെ തിരുപ്പതി മൃഗശാലയിലാണ്. മരിച്ചത് രാജസ്ഥാൻ അല്‍വാര്‍ സ്വദേശി പ്രഹ്ളാദ് ഗുജ്ജറാണ്. 

Also Read: ഡൽഹിയിലെ അലിപൂർ മാർക്കറ്റിൽ വൻ തീപിടിത്തം, മരണം 11 കവിഞ്ഞു; 4 പേർക്ക് പരിക്ക്

ഇയാൾ സിംഹത്തോടൊപ്പം സെല്‍ഫിയെടുക്കാനായാണ് കൂട്ടിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ പൊതുജനങ്ങള്‍ക്ക് പോകാന്‍ അനുമതിയില്ലാത്ത ഭാഗത്തുകൂടിയാണ് കൂട്ടിലേക്ക് കയറിയത്. മൃഗശാലാ ജീവനക്കാർക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും അത് അവഗണിച്ച യുവാവ് കൂടിന്റെ 25 അടി ഉയരമുള്ള വേലിയിലേക്ക് വലിഞ്ഞുകയറിയാണ് കൂട്ടിലേക്ക് ചാടിക്കടന്നത്.  

Also Read: ലക്ഷ്മി ദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും, നിങ്ങളും ഉണ്ടോ?

ജീവനക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുൻപ് തന്നെ സിംഹം യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ യുവാവ് മദ്യപിച്ചിട്ടാണോ മൃഗശാലയിലെത്തിയതെന്ന കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ കഴിയൂ. പ്രഹ്‌ളാദ് ഗുജ്ജര്‍ മൃഗശാലയിലെത്തിയത് ഒറ്റയ്ക്കായിരുന്നു. ഇയാളുടെ കുടുംബവുമായി ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്ന്  മൃഗശാലാ ക്യൂറേറ്റര്‍ അറിയിച്ചു.  തിരുപ്പതി മൃഗശാലയിലുള്ളത് മൂന്ന് സിംഹങ്ങളാണ്. യുവാവിനെ ആക്രമിച്ച ദുംഗാര്‍പുരിന് പുറമെ കുമാര്‍, സുന്ദരി എന്നിവയാണ് തിരുപ്പതി മൃഗശാലയിലെ സിംഹങ്ങള്‍. സംഭവത്തിന് ശേഷം മറ്റൊരു കൂട്ടിലേക്ക് മാറ്റിയ ദുംഗാര്‍പുർ നിലവിൽ നിരീക്ഷണത്തിലാണ്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News