കോണ്‍ഗ്രസ്സിന്‍റെ സംസ്കാരം ഇതല്ല, മോദിയോട് മാപ്പുപറയുക

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'നീച് ആദ്മി' എന്ന് വിശേഷിപ്പിച്ചതില്‍ മണിശങ്കര്‍ അയ്യര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

Last Updated : Dec 7, 2017, 06:13 PM IST
കോണ്‍ഗ്രസ്സിന്‍റെ സംസ്കാരം ഇതല്ല, മോദിയോട് മാപ്പുപറയുക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'നീച് ആദ്മി' എന്ന് വിശേഷിപ്പിച്ചതില്‍ മണിശങ്കര്‍ അയ്യര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ്സിനെതിരെ ബിജെപിയും പ്രധാനമന്ത്രിയും സ്ഥിരമായി മോശം ഭാഷ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റേത് വ്യത്യസ്തമായ പാരമ്പര്യവും സംസ്കാരവുമാണ്‌. മണിശങ്കര്‍ അയ്യര്‍ ഉപയോഗിച്ച ഭാഷ കോണ്‍ഗ്രസിനെ സംബന്ധിച്ച് ന്യായീകരിക്കാനാവില്ല. കോണ്‍ഗ്രസും ഞാനും അദ്ദേഹം മോദിയോട് മാപ്പു പറയും എന്ന് പ്രതീക്ഷിക്കുന്നു. രാഹുല്‍ പറഞ്ഞു.

 

 

Trending News