ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

  

Last Updated : May 27, 2018, 03:25 PM IST
ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക്-പോളിത്തീന്‍ ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാത്തിന്‍റെ നാല്പത്തിനാലാമത് പതിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവാരമില്ലാത്ത പ്ലാസ്റ്റിക്ക് ഉപയോഗം പരിസ്ഥിതിയെയും വന്യജീവികളെയും മാത്രമല്ല മനുഷ്യന്‍റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ അവ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ലോക പരിസ്ഥിതിദിനം ഊര്‍ജസ്വലതയോടെ ആചരിക്കണമെന്നും ഈ സമയത്ത് മരങ്ങള്‍ നട്ടുവളര്‍ത്തുന്നതില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോട് അനുഭാവപൂര്‍ണമായി പെരുമാറേണ്ടതും സ്വാഭാവികമായി നടക്കേണ്ട കാര്യമാണ്. ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചകളിലായി ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന് കാരണം ആളുകളുടെ ജീവിതരീതിയില്‍ ഉണ്ടായ മാറ്റത്തിന്‍റെ' ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Trending News