Pune Serum Institute-ല്‍ വൻ തീപിടിത്തം

സിറം ഇൻസ്റ്റിറ്റ്യുട്ടിന്റെ പ്ലാന്റിൽ വൻ തീപിടുത്തം. തീ പിടിച്ച കെട്ടിടത്തിൽ അകപ്പെട്ട 4 പേരിൽ 3 പേരെയും രക്ഷപെടുത്തി

Written by - Zee Malayalam News Desk | Last Updated : Jan 21, 2021, 06:14 PM IST
  • സിറം ഇൻസ്റ്റിറ്റ്യുട്ടിന്റെ പ്ലാന്റിൽ വൻ തീപിടുത്തം
  • തീ പിടിച്ച കെട്ടിടത്തിൽ അകപ്പെട്ട 4 പേരിൽ 3 പേരെയും രക്ഷപെടുത്തി
  • Covishield-ന്റെ നിർമ്മാണ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല
  • വാക്‌സിൻ നിർമ്മാണത്തിന് യാതൊരു തടസ്സവും നേരിടില്ല
Pune Serum Institute-ല്‍ വൻ തീപിടിത്തം

പൂണെ: സിറം ഇൻസ്റ്റിറ്റ്യുട്ടിന്റെ (SII) പ്ലാന്റിൽ വൻ തീപിടുത്തം. പുണെ മഞ്ചരി പ്രദേശത്താണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിന്റെ ഒരു സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.45നാണ് തീപിടിത്തം ഉണ്ടായത്. പത്തോളം അഗ്നിശമന യൂണിറ്റുകൾ രംഗത്തുണ്ട്. 

ടെർമിനൽ 1-ൽ നിർമ്മാണം നടന്ന് കൊണ്ടിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ പിടിത്തം ആരംഭിച്ചത്. കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. തീ പിടിച്ച കെട്ടിടത്തിൽ അകപ്പെട്ട 4 പേരിൽ 3 പേരെയും രക്ഷപെടുത്തിയെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. 

ALSO READ: Prime Minister Narendra Modi അടുത്തഘട്ടത്തിൽ COVID Vaccine സ്വീകരിക്കും

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കോവിഡ് വാക്‌സിനുകളിൽ ഒരെണ്ണമായ Covishield vaccine നിർമ്മിക്കുന്നത് സിറം ഇൻസ്റ്റിറ്റ്യൂട്ടിലാണ്. Covishield-ന്റെ നിർമ്മാണ കേന്ദ്രത്തിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വാക്‌സിൻ നിർമ്മാണത്തിന് യാതൊരു തടസ്സവും നേരിടില്ലെന്നും അധികൃതർ പറഞ്ഞു.  Rotavirus വാക്‌സിനും BGC വാക്‌സിനുമാണ് ഇവിടെ നിർമ്മിക്കുന്നത്.

ALSO READ: Gautam Gambhir: രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ഗൗതം ഗംഭീര്‍

Covishield vaccine നിർമ്മാണ കേന്ദ്രത്തിന്റെ അടുത്തുള്ള പ്ലാന്റിലാണ് തീപിടിത്തം ഉണ്ടായത്. നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.  തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ച് കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News