Covid Update: കോവിഡ് കേസുകളില്‍ 10% വര്‍ദ്ധന, കഴിഞ്ഞ 24 മണിക്കൂറില്‍ 5,880 പുതിയ കേസുകള്‍

Covid Update:  ഏപ്രിൽ 7 ന് നടന്ന അവലോകന യോഗത്തിൽ, സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് ആശുപത്രികൾ സന്ദർശിക്കാനും മോക്ക് ഡ്രില്ലുകൾക്ക് മേൽനോട്ടം വഹിക്കാനും മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 10, 2023, 11:29 AM IST
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 5,880 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Covid Update: കോവിഡ് കേസുകളില്‍ 10% വര്‍ദ്ധന, കഴിഞ്ഞ 24 മണിക്കൂറില്‍ 5,880 പുതിയ കേസുകള്‍

India Covid Update: കൊറോണ മഹാമാരി രാജ്യത്ത് വീണ്ടും മാരകമായ തോതില്‍ പടരുകയാണ് എന്നത് ഉറപ്പാക്കും വിധം കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 5,880 പുതിയ കോവിഡ്  കേസുകളാണ് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടത്. 

Also Read:  Defamation Case Against Rahul Gandhi: 'അദാനി' ട്വീറ്റ്, രാഹുൽ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ അസം മുഖ്യമന്ത്രി

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവുമൊടുവില്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് സജീവമായ കേസുകളുടെ എണ്ണം 35,199 ആയി ഉയർന്നു. ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 10% വര്‍ദ്ധന കൂടുതലാണ്.  ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകളുള്ള സംസ്ഥാനങ്ങളിൽ കേരളം (12,433), മഹാരാഷ്ട്ര (4,587), ഡൽഹി (2,460), ഗുജറാത്ത് (2,013), തമിഴ്‌നാട് (1,900) എന്നിവ ഉൾപ്പെടുന്നു.

Also Read:  Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് മൂടിയ മഴയ്ക്ക് സാധ്യത

റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം തുടക്കം മുതല്‍  പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിൽ അധികമാണ്. രാജ്യത്ത് കൊറോണ വ്യാപനം കൂടുതല്‍ തീവ്രമാകുന്നു സാഹചര്യത്തില്‍ നിരവധി അടിയന്തിര നടപടികളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വീകരിയ്ക്കുന്നത്. കോവിഡിനെ തടുക്കുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്.   

രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  കേന്ദ്ര ആരോഗ്യമന്ത്രി വെള്ളിയാഴ്ച സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഉന്നതതല യോഗം ചേര്‍ന്നിരുന്നു. സ്ഥിതിഗതികള്‍വിലയിരുത്തിയ യോഗം കൊറോണ വ്യാപനം തടയാന്‍ കൈക്കൊള്ളേണ്ട അടിയന്തിര നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നു. 

വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾക്കിടയിൽ, ആശുപത്രി തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനുള്ള രാജ്യവ്യാപകമായ മോക്ക് ഡ്രിൽ തിങ്കളാഴ്ച മുതൽ നടക്കും,  കോവിഡ്-19 രോഗികൾക്ക് സമയബന്ധിതവും ഫലപ്രദവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ മോക്ക് ഡ്രിൽ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. 

ഏപ്രിൽ 7 ന് നടന്ന അവലോകന യോഗത്തിൽ, സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് ആശുപത്രികൾ സന്ദർശിക്കാനും മോക്ക് ഡ്രില്ലുകൾക്ക് മേൽനോട്ടം വഹിക്കാനും മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു

അതേസമയം, ഇന്ത്യയിൽ കോവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.  

എന്നാല്‍,  "ശ്വസിക്കാൻ ബുദ്ധിമുട്ട്, ഉയർന്ന ഗ്രേഡ് പനി / കഠിനമായ ചുമ, പ്രത്യേകിച്ച് 5 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ഉയർന്ന അപകടസാധ്യതയുള്ള ഏതെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണമെന്നും മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.  അതേസമയം, കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
 

 

Trending News