Mukul Roy ബിജെപിയിൽ നിന്ന് തിരിച്ച് തൃണമൂൽ കോൺ​ഗ്രസിലേക്ക്

അടുത്തിടെ കൊൽക്കത്തയിൽ നടന്ന ബിജെപി യോ​ഗത്തിൽ മുകുൾ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം ബിജെപി വിടുന്നതിന്റെ സൂചനകളായാണ് വിലയിരുത്തപ്പെട്ടിരുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 11, 2021, 04:34 PM IST
  • 2017ലാണ് മമത ബാനർജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുകുൾ റോയ് തൃണമൂൽ കോൺ​ഗ്രസ് വിട്ടത്
  • തുടർന്ന് മുകുൾ റോയ് ബിജെപിയിൽ ചേർന്നു
  • 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബം​ഗാളിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ മുകുൾ റോയ്ക്ക് സാധിച്ചിരുന്നു
  • എന്നാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി മുകുൾ റോയിയെ അവ​ഗണിച്ചു
Mukul Roy ബിജെപിയിൽ നിന്ന് തിരിച്ച് തൃണമൂൽ കോൺ​ഗ്രസിലേക്ക്

പശ്ചിമബം​ഗാൾ: തൃണമൂൽ കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുകുൾ റോയ് വീണ്ടും തൃണമൂൽ കോൺ​ഗ്രസിലേക്ക് (Trinamool congress). തൃണമൂൽ കോൺ​ഗ്രസിന്റെ ആസ്ഥാനത്ത് മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. അടുത്തിടെ കൊൽക്കത്തയിൽ നടന്ന ബിജെപി യോ​ഗത്തിൽ (BJP Meeting) മുകുൾ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം ബിജെപി വിടുന്നതിന്റെ സൂചനകളായാണ് വിലയിരുത്തപ്പെട്ടിരുന്നത്.

2017ലാണ് മമത ബാനർജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുകുൾ റോയ് തൃണമൂൽ കോൺ​ഗ്രസ് വിട്ടത്. തുടർന്ന് ബിജെപിയിൽ ചേർന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബം​ഗാളിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ മുകുൾ റോയ്ക്ക് സാധിച്ചിരുന്നു. എന്നാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി മുകുൾ റോയിയെ അവ​ഗണിച്ചു.

ALSO READ: Fuel price hike: ഇന്ധന വില വർധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയെയാണ് ബിജെപി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് (Opposition leader) പരി​ഗണിച്ചത്. ഇതും ബിജെപിയുമായുള്ള മുകുൾ റോയിയുടെ അകൽച്ചയ്ക്ക് ആക്കം കൂട്ടിയതായാണ് വിലയിരുത്തപ്പെടുന്നത്.

എന്നാൽ ബം​ഗാളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി ദേശീയ ഉപാധ്യക്ഷനായി മുകുൾ റോയിയെ നിയമിച്ചിരുന്നു. എന്നാൽ ബം​ഗാളിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അതിക്രമങ്ങളെക്കുറിച്ച് മുകുൾ റോയ് മൗനം  പാലിച്ചു. ബം​ഗാളിലെ അതിക്രമങ്ങൾക്കെതിരെ ബിജെപി നടത്തിയ പ്രക്ഷോഭങ്ങളിലൊന്നും (Protest) മുകുൾ റോയിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നില്ല.

ALSO READ: Lakshadweep : ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

പശ്ചിമബം​ഗാളിലെ മറ്റ് പ്രമുഖ നേതാക്കളെ ഒഴിവാക്കി സുവേന്ദു അധികാരിക്ക് കൂടുതൽ പ്രാധാന്യം നൽകിയതിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിലും അതൃപ്തിയുണ്ട്. സുവേന്ദുവിന്റെ പാർട്ടി മാറ്റം ബിജെപിക്ക് വലിയ ​ഗുണം ചെയ്തില്ലെന്ന നിലപാടാണ് ബിജെപിയിലെ ഒരു വിഭാ​ഗം നേതാക്കൾക്കും പ്രവ‍ർത്തകർക്കും ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News