Mulayam Singh Yadav: മുലായം സിംഗ് യാദവ് വിടവാങ്ങി; ഒരു രാഷ്ട്രീയ യു​ഗത്തിന്റെ അന്ത്യം

Mulayam Singh Yadav: അസുഖബാധിതനായ അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. 82 വയസ്സായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 12:14 PM IST
  • 1996, 1998, 2004, 2009, 2014, 2019 എന്നീ വർഷങ്ങളിലായി അഞ്ച് തവണ മുലായം സിംഗ് യാദവ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • ഉത്തർപ്രദേശിലെ നിയമസഭാംഗമായി അദ്ദേഹം 1985, 1974, 1967 വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
  • 1992-ൽ മുലായം സിംഗ് യാദവ് സമാജ്‌വാദി പാർട്ടി സ്ഥാപിച്ചു.
Mulayam Singh Yadav: മുലായം സിംഗ് യാദവ് വിടവാങ്ങി; ഒരു രാഷ്ട്രീയ യു​ഗത്തിന്റെ അന്ത്യം

മുലായം സിംഗ് യാദവ് വിടവാങ്ങി. സമാജ്‌വാദി പാർട്ടിയുടെ സ്ഥാപകനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായ അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. 82 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഓഗസ്റ്റ് ഇരുപത്തിരണ്ടിനാണ് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിം​ഗ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുലായം സിംഗ് യാദവിനെ നേതാജി എന്നാണ് അദ്ദേഹത്തിന്റെ അനുയായികളും പാർട്ടി പ്രവർത്തകരും അഭിസംബോധന ചെയ്യുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെയും നേട്ടങ്ങളെയും കുറിച്ചുള്ള ഒരു അവലോകനം:

1- മുതിർന്ന സമാജ്‌വാദി നേതാവ് മുലായം സിം​ഗ് യാദവ് മൂർത്തി ദേവിയുടെയും സുഗർ സിംഗ് യാദവിന്റെയും മകനായി 1939 നവംബർ ഇരുപത്തി രണ്ടിന് ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ സൈഫായി ഗ്രാമത്തിൽ ജനിച്ചു.

2- അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മാൽതി ദേവി 2003-ൽ ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് മരിച്ചു. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് മുലായം സിംഗ് യാദവിന്റെ ആദ്യ ഭാര്യ മാൽതി ദേവിയിലെ മകനാണ്.

3- 1996, 1998, 2004, 2009, 2014, 2019 എന്നീ വർഷങ്ങളിലായി അഞ്ച് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

4- ഉത്തർപ്രദേശിലെ നിയമസഭാംഗമായി അദ്ദേഹം 1985, 1974, 1967 വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടു.

5- 1992-ൽ അദ്ദേഹം സമാജ്‌വാദി പാർട്ടി സ്ഥാപിച്ചു.

6- മുലായം സിംഗ് യാദവിന്റെ രാഷ്ട്രീയ ​ഗുരുവായി റാം മനോഹർ ലോഹ്യയെ കണക്കാക്കുന്നു. മുലായം സിം​ഗ് യാദവിനെ വളർത്തിയെടുക്കുന്നതിൽ ലോഹ്യ ഒരു പ്രധാന പങ്ക് വഹിച്ചു.

7- മുലായം സിം​ഗ് യാദവ് 1989 മുതൽ 1991 വരെയും 1993 മുതൽ 1995 വരെയും 2003 മുതൽ 2007 വരെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

8- 1996-98 കാലഘട്ടത്തിൽ അദ്ദേഹം കേന്ദ്ര പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു.

9- അദ്ദേഹം നിലവിൽ ലോക്‌സഭയിൽ മെയിൻപുരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

10- അഖിലേഷ് യാദവ്, പ്രതീക് യാദവ് എന്നീ രണ്ട് ആൺമക്കളാണ് അദ്ദേഹത്തിനുള്ളത്.

2022 ഓഗസ്റ്റ് 22 മുതൽ അദ്ദേഹം ചികിത്സയിലായിരുന്നു. ഒക്ടോബർ രണ്ടിന് ഐസിയുവിലേക്ക് മാറ്റി. സമാജ്‌വാദി പാർട്ടി തിങ്കളാഴ്ച അദ്ദേഹത്തിന്റെ വിയോഗ വാർത്ത ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News