റോഹിങ്ക്യകള്‍ക്കു പിന്തുണയുമായി മുസ്ലിം സംഘടനകളുടെ റാലി ഇന്ന് കൊല്‍ക്കത്തയില്‍

റോഹിങ്ക്യകള്‍ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൊല്‍ക്കത്തയില്‍ ഇന്ന് റാലി. ഏകദേശം 14  മുസ്ലിം സംഘടനകള്‍ റാലിയില്‍ പങ്കെടുക്കും. റാലി പാര്‍ക്ക്‌ സര്‍കസില്‍ നിന്നും ആരംഭിച്ച് മ്യാന്മാര്‍ കോണ്‍സുലേറ്റില്‍ എത്തിച്ചേരും. പ്രമുഖരായ നേതാക്കന്മാരോ ഇമാമോ ഈ റാലിയില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട് ഇല്ല. 

Last Updated : Oct 24, 2017, 12:37 PM IST
റോഹിങ്ക്യകള്‍ക്കു പിന്തുണയുമായി മുസ്ലിം സംഘടനകളുടെ റാലി ഇന്ന് കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: റോഹിങ്ക്യകള്‍ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൊല്‍ക്കത്തയില്‍ ഇന്ന് റാലി. ഏകദേശം 14  മുസ്ലിം സംഘടനകള്‍ റാലിയില്‍ പങ്കെടുക്കും. റാലി പാര്‍ക്ക്‌ സര്‍കസില്‍ നിന്നും ആരംഭിച്ച് മ്യാന്മാര്‍ കോണ്‍സുലേറ്റില്‍ എത്തിച്ചേരും. പ്രമുഖരായ നേതാക്കന്മാരോ ഇമാമോ ഈ റാലിയില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട് ഇല്ല. 

റാലിയോടനുബന്ധിച്ചു മ്യാന്മാര്‍ കോണ്‍സുലേറ്റിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പോലീസ് അവശ്യ സ്ഥലങ്ങളില്‍ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 12 നും റോഹിങ്ക്യകള്‍ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റാലി നടന്നിരുന്നു. ഏകദേശം 35,000 ആളുകള്‍ റാലിയില്‍ പങ്കെടുത്തിരുന്നു.  5 കിലൊമീറ്ററോളം വഹന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. കൂടാതെ പ്രതിഷേധക്കാർ മ്യാന്മാര്‍ കോണ്‍സുലേറ്റില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നിവേദനവും നല്‍കിയിരുന്നു.

മ്യാ​​​ൻ​​​മ​​​റി​​​ലെ റാ​​​ഖൈ​​​ൻ സ്റ്റേ​​​റ്റി​​​ൽ​​​നി​​​ന്നു പീ​​​ഡ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ന്യൂ​​​ന​​​പ​​​ക്ഷ റോഹിങ്ക്യന്‍ മു​​​സ്‌​​​ലിം​​​ക​​​ൾ കൂ​​​ട്ട​​​പ്പ​​​ലാ​​​യ​​​നം ആ​​​രം​​​ഭി​​​ച്ചത്. ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം നാ​​​ലു​​​ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ അ​​​തി​​​ർ​​​ത്തി​​​ക​​​ട​​​ന്ന് ബം​​​ഗ്ലാദേ​​​ശി​​​ൽ അ​​​ഭ​​​യം തേ​​​ടി. സൈ​​​ന്യ​​​വും ഭൂ​​​രി​​​പ​​​ക്ഷ ബു​​​ദ്ധ​​​മ​​​താ​​​നു​​​യാ​​​യി​​​ക​​​ളും ചേ​​​ർ​​​ന്ന് റോഹിങ്ക്യ​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ ക​​​ടു​​​ത്ത മ​​​ർ​​​ദ​​​ന​​​മു​​​റ​​​ക​​​ളാ​​​ണ് അ​​​ഴി​​​ച്ചു​​​വി​​​ടു​​​ന്ന​​​ത്.

റോഹിങ്ക്യന്‍ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ഓ​​ഗ​​സ്റ്റ് 25ന് ​​റാ​​​ഖൈ​​​നി​​​ലെ പോ​​​ലീ​​​സ് ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ത്ത​​​ത്. സൈ​​​ന്യ​​​വും ഭൂ​​​രി​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ക്കാ​​​രും ചേ​​​ർ​​​ന്ന് റോഹിങ്ക്യ​​​ക​​​ളെ വേ​​​ട്ട​​​യാ​​​ടാ​​​ൻ തു​​​ട​​​ങ്ങി. നി​​​ര​​​വ​​​ധി ഗ്രാ​​​മ​​​ങ്ങ​​​ൾ സൈ​​​ന്യം ചു​​​ട്ടെ​​​രി​​​ച്ചു. സ്ത്രീ​​​ക​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും പ​​​ല​​​രെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു. ഇതേതുടര്‍ന്നാണ് റോഹിങ്ക്യകള്‍ കൂട്ട പാലായനം ആരംഭിച്ചത്.

Trending News