നെഫിയു റിയോ നാഗാലാന്‍റ്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്​തു

നാഗാലാന്‍റ്​ മുഖ്യമന്ത്രിയായി നാഷണലിസ്​റ്റ്​ ഡെമോക്രാറ്റിക്​ പീപ്പിള്‍സ്​ പാര്‍ട്ടി നേതാവ്​ നെഫിയു റിയോ സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേറ്റു.  ബി.ജെ.പി പിന്തുണയോടെയാണ് നെഫിയു റിയോ അധികാരത്തിലെത്തിയത്.

Updated: Mar 8, 2018, 02:03 PM IST
നെഫിയു റിയോ നാഗാലാന്‍റ്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്​തു

കൊഹിമ: നാഗാലാന്‍റ്​ മുഖ്യമന്ത്രിയായി നാഷണലിസ്​റ്റ്​ ഡെമോക്രാറ്റിക്​ പീപ്പിള്‍സ്​ പാര്‍ട്ടി നേതാവ്​ നെഫിയു റിയോ സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേറ്റു.  ബി.ജെ.പി പിന്തുണയോടെയാണ് നെഫിയു റിയോ അധികാരത്തിലെത്തിയത്.

സംസ്ഥാന തലസ്ഥാനമായ കൊഹിമയില്‍ പൊതുജനങ്ങളെ സാക്ഷിയാക്കി ഗവര്‍ണര്‍ പി.ബി ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. 

ചടങ്ങില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബി.ജെ.പി നേതാവ്​ വൈ. പാറ്റണ്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്​ഞ ചെയ്​തു. നാലാം തവണയാണ്​ നെഫിയു റിയോ നാഗാലാന്‍റ്​ മുഖ്യമന്ത്രിയാകുന്നത്​.

 

 

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close