തെലുഗു ദേശം പാര്‍ട്ടിയെ വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യം വിട്ട തെലുഗുദേശം പാര്‍ട്ടിയുടെ നടപടിയെ വിമര്‍ശിച്ച് കേന്ദ്ര റോഡ്‌ ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

Last Updated : Mar 16, 2018, 08:07 PM IST
തെലുഗു ദേശം പാര്‍ട്ടിയെ വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി

മുംബൈ: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യം വിട്ട തെലുഗുദേശം പാര്‍ട്ടിയുടെ നടപടിയെ വിമര്‍ശിച്ച് കേന്ദ്ര റോഡ്‌ ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

ആന്ധ്രയ്ക്ക് ഇതിനോടകം തന്നെ നിരവധി പാക്കേജുകള്‍ നല്‍കി കഴിഞ്ഞുവെന്നും ആ സംസ്ഥാനത്തിനുമാത്രം പ്രത്യേക പദവി നല്‍കിയാല്‍ നാളെ മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തുമെന്നും ഗഡ്കരി സൂചിപ്പിച്ചു. 

ഇത്തരം ആവശ്യങ്ങള്‍ ഒട്ടും സുഖകരമായിരിക്കില്ലെന്നും ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച ചടങ്ങിലാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. 

Trending News