Parliament Security Breach: പ്രതികൾ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ; അഞ്ചാമനും പിടിയിൽ

Parliament Protest: കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും പാര്‍ലമെന്റ് മന്ദിരത്തിലെത്തി നിരീക്ഷണം നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇവരെ ഇന്നും  ചോദ്യം ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Dec 14, 2023, 08:52 AM IST
  • പാർലമെന്റ് സുരക്ഷാവീഴ്ച കേസിലെ അഞ്ചാമത്തെ പ്രതിയും പിടിയിൽ
  • ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് പ്രതിയെ പിടികൂടിയത്
  • ആറ് പേരാണ് അക്രമം നടത്താന്‍ പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്
Parliament Security Breach: പ്രതികൾ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ; അഞ്ചാമനും പിടിയിൽ

ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാവീഴ്ച കേസിലെ അഞ്ചാമത്തെ പ്രതിയും പിടിയിലെന്ന റിപ്പോർട്ട്. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് പ്രതിയെ പിടികൂടിയത്. ആറ് പേരാണ് അക്രമം നടത്താന്‍ പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്.   ഇതിൽ നാലുപേർ പിടിയിലായിരുന്നു.  രണ്ടുപേർ ഓടിരക്ഷപെട്ടിരുന്നു. 

Also Read: Parliament Protest : പാര്‍ലമെന്‍റിനുള്ളിൽ പ്രതിഷേധക്കാരെത്തിയത് ബിജെപി എംപിയുടെ പാസുമായി; കൂടുതൽ ചോദ്യം ചെയ്യാൻ പോലീസ്

2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തിലായിരുന്നു സംഭവം. ആറ് പ്രതികളും നാല് വര്‍ഷമായി പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നും സംഭവത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പദ്ധതി കൃത്യമായി ആസൂത്രണം ചെയ്തിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും പാര്‍ലമെന്റ് മന്ദിരത്തിലെത്തി നിരീക്ഷണം നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇവരെ ഇന്നും  ചോദ്യം ചെയ്യും. 

Also Read: 

ഡിസംബര്‍ 13 ആയ ഇന്നലെ ശൂന്യവേളയ്ക്കിടെയാണ് സാഗര്‍ ശര്‍മ്മയും മനോരഞ്ജന്‍ ഡിയും സന്ദര്‍ശക ഗാലറിയില്‍ നിന്ന് ലോക്സഭാ ചേമ്പറിലേക്ക് കുതിച്ചതും കൈയില്‍ കരുതിയ കാനിസ്റ്ററുകളില്‍ നിന്ന് മഞ്ഞ വാതകം പുറത്തുവിടുകയും ചെയ്തത്. ശേഷം ഇവർ ലോക്‌സഭാ ചേംബറില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇരുവരെയും പെട്ടെന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയിൽ  അമോല്‍ ഷിന്‍ഡെ, നീലം എന്നിവരെ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ചതിന് പിടികൂടിയിരുന്നു. ഇവരും മഞ്ഞ നിറത്തിലുള്ള പുക പുറന്തള്ളുന്ന ക്യാനുകളുമായാണ് പ്രതിഷേധിച്ചത്. 

കസ്റ്റഡിയിലെടുത്ത നാലുപേര്‍ക്ക് പുറമെ രണ്ട് പേര്‍ കൂടി പദ്ധതി തയ്യാറാക്കുന്നതില്‍ പങ്കാളികളാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ലോക്സഭയിലെത്തിയ രണ്ടുപേരുള്‍പ്പെടെ അഞ്ച് പ്രതികലും ആറാമനായ ലളിത് ഝായുടെ ഗുരുഗ്രാമിലെ വസതിയില്‍ താമസിച്ചിരുന്നു. അഞ്ചുപേരെ തിരിച്ചറിഞ്ഞ് പിടികൂടിയെങ്കിലും ഇയാൾ ഇപ്പോഴും ഒളിവിലാണ്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. അതിക്രമിച്ച് കടക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, പ്രിവന്‍ഷന്‍ ആക്ട്, യുഎപിഎ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ തങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലെ ഭഗത് സിംഗ് ഫാന്‍സ് ക്ലബ്ബുമായി ബന്ധപ്പെട്ടിരുന്നതായി പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് മൈസൂരില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും ഒന്നിച്ച് പദ്ധതി തീരുമാനിക്കുകയായിരുന്നുവെന്നും. സംഘം വിശദമായ നിരീക്ഷണം നടത്താൻ മാര്‍ച്ചില്‍ ഒരു അംഗം പാര്‍ലമെന്റില്‍ പ്രവേശിച്ച് പരിസരം സര്‍വേ നടത്തിയിരുന്നെന്നും. ചെരിപ്പുകള്‍ നന്നായി പരിശോധിക്കുന്നില്ലെന്ന സുരക്ഷാ പഴുത് അവര്‍ മുതലെടുത്തുവെന്നുമാണ് റിപ്പോർട്ട്.

സുരക്ഷാ വീഴ്ച അന്വേഷിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാനും സിആര്‍പിഎഫ് ഡിജി അനീഷ് ദയാല്‍ സിംഗിന്റെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടയിൽ നുഴഞ്ഞുകയറ്റക്കാരില്‍ ഒരാള്‍ ഉപയോഗിച്ചിരുന്ന സന്ദര്‍ശക പാസ് നല്‍കിയത് ബിജെപി എംപി പ്രതാപ് സിംഹയാണ്. പ്രതിയുടെ പിതാവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പാസ് നല്‍കിയതെന്ന് സിംഹ വിശദീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതാപ് സിംഹയെ പുറത്താക്കണമെന്നും ലംഘനത്തിന് അദ്ദേഹം ഉത്തരവാദിയാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News