പ്ലാസ്റ്റിക് നോട്ടുകള്‍ ഉടന്‍; ആദ്യഘട്ടത്തില്‍ കൊച്ചിയിലും

 പ​ത്തു രൂ​പ​യു​ടെ പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ച് സി​റ്റി​ക​ളി​ൽ പു​റ​ത്തി​റ​ക്കുമെന്ന് ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്ണ​ൻ ലോക്സ​ഭ​യി​ൽ അ​റി​യി​ച്ചു

Last Updated : Mar 16, 2018, 09:09 PM IST
പ്ലാസ്റ്റിക് നോട്ടുകള്‍ ഉടന്‍; ആദ്യഘട്ടത്തില്‍ കൊച്ചിയിലും

ന്യൂഡല്‍ഹി: പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ ഉ​ട​ൻ‌ അ​വ​ത​രി​പ്പി​ക്കുമെന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ. പ​ത്തു രൂ​പ​യു​ടെ പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ച് സി​റ്റി​ക​ളി​ൽ പു​റ​ത്തി​റ​ക്കുമെന്ന് ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്ണ​ൻ ലോക്സ​ഭ​യി​ൽ അ​റി​യി​ച്ചു. 

കൊ​ച്ചി, മൈ​സൂ​രു, ജ​യ്പു​ർ, ഷിം​ല, ഭു​വ​നേ​ശ്വ​ർ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്.

അതേസമയം, ര​ണ്ടാ​യി​രം രൂ​പ നോ​ട്ടി​ന്‍റെ അ​ച്ച​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മി​ല്ലെ​ന്ന് അദ്ദേഹം വ്യക്തമാക്കി. സ​മീ​പ​ഭാ​വി​യി​ലൊ​ന്നും 2000 രൂ​പ​യു​ടെ അ​ച്ച​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ച​ന​യി​ല്ലെ​ന്ന് പൊ​ൻ രാ​ധാ​കൃ​ഷ്ണ​ൻ അറിയിച്ചു. 

പു​തി​യ 500, 2000 നോ​ട്ടു​ക​ൾ ത​മ്മി​ൽ വ​ലു​പ്പ​ത്തി​ൽ 10 മി​ല്ലി​മീ​റ്റ​ർ വ്യ​ത്യാ​സ​മുണ്ടെന്നും അ​തി​നാ​ൽ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​മെ​ന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി സഭയെ അറിയിച്ചു. 

Trending News