PM Modi On Nedumudi Venu's Demise: നെടുമുടി വേണുവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നടന്‍ നെടുമുടി വേണുവിന്റെ (Nedumudi Venu) മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi).   

Last Updated : Oct 12, 2021, 08:31 AM IST
  • നെടുമുടി വേണുവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
  • നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് വൻ നഷ്ടം
  • വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായിരുന്നു അദ്ദേഹം
PM Modi On Nedumudi Venu's Demise: നെടുമുടി വേണുവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യുഡൽഹി: നടന്‍ നെടുമുടി വേണുവിന്റെ (Nedumudi Venu) മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). 

നെടുമുടി വേണുവിന്റെ (Nedumudi Venu Passed Away) വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് വൻ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനമറിയിക്കുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായിരുന്നു അദ്ദേഹമെന്നും ഒപ്പം പ്രഗത്ഭനായ എഴുത്തുകാരനും നാടകക്കാരനുമായിരുന്നെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Also Read: Breaking News: മലയാളികളെ വിസ്മയിപ്പിച്ച പ്രിയ നടൻ നെടുമുടിവേണു ഓർമ്മയായി

ഉദരരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു നെടുമുടി വേണു അന്തരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമായിരിക്കും സംസ്‌ക്കാരം നടത്തുക. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. 

മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.  നെടുമുടിവേണുവിന്റെ മരണം മലയാള സിനിമാ ലോകത്തിന് വൻ നഷ്ടമാണെന്ന കാര്യത്തിൽ ഒരു സംശയമില്ല.  നെടുമുടി വേണുവിന്റെ ആരോഗ്യനില വഷളാണെന്ന വാർത്ത പുറത്തുവന്നതോടെ സുരേഷ്ഗോപി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.  

Also Read: Nedumudi Venu: നെടുമുടി വേണുവിന്റെ വിയോ​ഗം സാംസ്‌കാരിക രംഗത്തിന് അപരിഹാര്യമായ നഷ്ടമെന്ന് മുഖ്യമന്ത്രി

മലയാളത്തിലും തമിഴിലുമൊക്കെയായി 500 ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  മൂന്ന് ദേശീയ പുരസ്‌കാരങ്ങളും 6 സംസ്ഥാന പുരസ്‌കാരങ്ങളും ഈ മഹാനടൻ നേടിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്നു പികെ കേശവൻപിള്ളയുടേയും കുഞ്ഞിക്കൂട്ടിയമ്മയുടേയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു വേണുഗോപാൽ എന്ന ഈ നെടുമുടി വേണു.  

പഠിക്കുന്ന കാലത്ത് സാംസ്ക്കാരിക പ്രവർത്തനനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നാടക കളരിയിൽ നിന്നാണ് സിനിമയിൽ എത്തിയത്.  ഇതിനിടയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും കലാകൗമുദിയിൽ പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.  എന്തായാലും അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്.   

Also Read: Nedumudi Venu: അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു, 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...നെടുമുടി വേണുവിന്റെ വിയോ​ഗത്തിൽ മഞ്ജു വാര്യര്‍

അദ്ദേഹം അടുത്ത അഭിനയിച്ച ചിത്രമാണ്  'ആണും പെണ്ണും' .    അത് തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലുമായിട്ടാണ്  പ്രദർശനത്തിനെത്തിയത്.   കൂടാതെ ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും അദ്ദേഹം പ്രധാനവേഷം ചെയ്തിട്ടുണ്ട്. 

ഇതിനിടയിൽ കമൽ ഹാസന്റെ 'ഇന്ത്യൻ 2' വിലും അദ്ദേഹം വേഷമിടുമെന്ന വാർത്ത പുറത്തുവന്നിരുന്നു.  തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന പ്രിയദർശന്റെ  'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News