മോദിയുടെ സൗന്ദര്യരഹസ്യം 1.20 കോടി രൂപയുടെ കൂണ്‍; ആരോപണവുമായി അല്‍പേഷ്

മോദിയുടെ ഭക്ഷണക്രമത്തെ പറ്റി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍. 

Last Updated : Dec 12, 2017, 05:48 PM IST
മോദിയുടെ സൗന്ദര്യരഹസ്യം 1.20 കോടി രൂപയുടെ കൂണ്‍; ആരോപണവുമായി അല്‍പേഷ്

ബനസ്കന്ത്‌: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെയും കോണ്‍ഗ്രസ്സിന്‍റെയും പരസ്പരമുള്ള ചെളിവാരിയെറിയലുകള്‍ തുടരുന്നതിനിടെ മോദിയുടെ ഭക്ഷണക്രമത്തെ പറ്റി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍. 

ഒന്നിന് എണ്‍പതിനായിരം രൂപ വിലയുള്ള തായ്‌വാന്‍ കൂണുകള്‍ ആണ് മോദി കഴിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ചെണ്ണം ഒരു ദിവസം കഴിക്കും. ഭരണത്തില്‍ വന്ന ശേഷം മോദിയുടെ നിറവും സൗന്ദര്യവും കൂടാനുള്ള കാരണം ഇതാണ്. ഇത് പാവങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണോ? ഗുജറാത്തിലെ വഡ്ഗാവില്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അല്‍പേഷ് ചോദിച്ചു. 

2001 ല്‍ ഗുജറാത്തിലെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ മോദി തുടങ്ങിയ ശീലമാണ് കൂണ്‍ കഴിക്കുക എന്നതാണ് തനിക്ക് കിട്ടിയ വിവരം. ഒരു മാസം 1.20 കോടി രൂപയുടെ കൂണാണ് മോദി ഇങ്ങനെ കഴിക്കുന്നത്. എത്ര ജോലിക്കാരുടെ പണമാണ് മോദി ഇങ്ങനെ കഴിച്ചു തീര്‍ക്കുന്നത് . അല്‍പേഷ് കൂട്ടിച്ചേര്‍ത്തു. 

Trending News