The Kerala Story: 'കേരളത്തിലെ തീവ്രവാദ ഗൂഢാലോചന തുറന്നുകാണിക്കുന്ന സിനിമ'; ദ കേരള സ്റ്റോറിയെ പുകഴ്ത്തി മോദി

 Prime Minister Narendra Modi praised movie The Kerala Story at Karnataka: കേരളമെന്ന സംസ്ഥാനത്ത് തീവ്രവാദ ഗൂഢാലോചനകള്‍ എങ്ങനെ വളര്‍ത്തപ്പെടുന്നു എന്ന് സിനിമയിലൂടെ കാണാമെന്നും മോദി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 5, 2023, 04:51 PM IST
  • കേരളമെന്ന സംസ്ഥാനത്ത് തീവ്രവാദ ഗൂഢാലോചനകള്‍ എങ്ങനെ വളര്‍ത്തപ്പെടുന്നു എന്ന് ഈ സിനിമ തുറന്നുകാണിക്കുന്നു.
  • ഭീകരതയ്ക്കും തീവ്രവാദ പ്രവണതയ്ക്കുമൊപ്പം നിന്നുകൊണ്ട് കോണ്‍ഗ്രസ് ഈ സിനിമയെ എതിര്‍ക്കുകയാണ്.
  • അതേസമയം സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന ഹര്‍ജി തള്ളി ഹൈക്കോടതി.
The Kerala Story: 'കേരളത്തിലെ തീവ്രവാദ ഗൂഢാലോചന തുറന്നുകാണിക്കുന്ന സിനിമ'; ദ കേരള സ്റ്റോറിയെ പുകഴ്ത്തി മോദി

 

ന്യൂഡല്‍ഹി: 'ദ കേരള സ്റ്റോറി' സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെല്ലാരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ തീവ്രവാദ ബന്ധം തുറന്നു കാണിക്കുന്ന സിനിമയാണിതെന്നും  കോണ്‍ഗ്രസ് ഈ സിനിമയെ അനാവശ്യമായി  എതിര്‍ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  

മോദിയുടെ വാക്കുകള്‍ 

'കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദ കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ചാണ് ചര്‍ച്ച. കേവലം ഒരു സംസ്ഥാനത്തില്‍ നടക്കുന്ന തീവ്രവാദ ഗൂഢാലോചനയെ അടിസ്ഥാനമാക്കിയാണ് കേരള സ്റ്റോറിയെന്നാണ് പറയുന്നത്.  കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളും അടങ്ങുന്ന മനോഹരമായ നാടെന്നറിയപ്പെടുന്ന കേരളമെന്ന സംസ്ഥാനത്ത് തീവ്രവാദ ഗൂഢാലോചനകള്‍ എങ്ങനെ വളര്‍ത്തപ്പെടുന്നു എന്ന് ഈ സിനിമ തുറന്നുകാണിക്കുന്നു. തീവ്രവാദ പ്രവണതയ്ക്കും ഭീകരതയ്ക്കും കൂട്ടുനിന്നുകൊണ്ട് കോണ്‍ഗ്രസ് ഈ സിനിമയെ അനാവശ്യമായി എതിര്‍ക്കുകയാണ്. 

ALSO READ: ജമ്മുകാശ്മീരിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടി; രണ്ട് സൈനികർക്ക് വീരമൃത്യു

കോണ്‍ഗ്രസ് വോട്ട് ബാങ്കിനു വേണ്ടി തീവ്രവാദത്തെ മറയാക്കി. 'വോട്ടിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തിന് കീഴടങ്ങുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെടുന്നു. അങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് എന്നെങ്കിലും കര്‍ണാടകയെ രക്ഷിക്കാന്‍ കഴിയുമോ? ഭീകരാന്തരീക്ഷത്തില്‍ ഇവിടുത്തെ വ്യവസായവും ഐടി മേഖലയും കൃഷിയും മഹത്തായ സംസ്‌കാരവും തകരും', മോദി പറഞ്ഞു.

ഭീകരതയ്ക്കും തീവ്രവാദ പ്രവണതയ്ക്കുമൊപ്പം നിന്നുകൊണ്ട് കോണ്‍ഗ്രസ് ഈ സിനിമയെ എതിര്‍ക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തെ മറയാക്കിയെന്നും മോദി കുറ്റപ്പെടുത്തി. 'വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തിന് കീഴടങ്ങുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെടുന്നു. അങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് എന്നെങ്കിലും കര്‍ണാടകയെ രക്ഷിക്കാന്‍ കഴിയുമോ? ഭീകരാന്തരീക്ഷത്തില്‍ ഇവിടുത്തെ വ്യവസായവും ഐടി വ്യവസായവും കൃഷിയും മഹത്തായ സംസ്‌കാരവും തകരും', പ്രധാനമന്ത്രി പറഞ്ഞു.

കര്‍ണാടകയെ നമ്പര്‍ വണ്‍ ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.  കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ളതെല്ലാം വ്യാജ വിവരണങ്ങളും വിലക്കുകളും മാത്രമാണ്. താന്‍ ബജ്‌റംഗ് ബലിയെ വിളിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ലെന്നും വിറയ്ക്കുന്ന അവസ്ഥയിലാണ് യഥാര്‍ത്ഥില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ എന്നും മോദി കൂട്ടിച്ചേര്‍ത്തു. 

അതേസമയം സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത്. പിന്നീട് അതില്‍ ഇടപെടേണ്ട കാര്യമെന്താണെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ് മുംബൈ റീജിയണല്‍ ഓഫീസര്‍ നിയമത്തിനെതിരായ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കിയതിന് ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

രേഖകളെല്ലാം വിശദമായി  പരിശോധിച്ചിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ച സിനിമക്ക് അതേപടി പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നില്ല. സിനിമയില്‍ ആവശ്യമായ മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നുവെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ പറഞ്ഞു. ആ മാറ്റങ്ങൾ സഹിതമാണ് കേരള സ്റ്റോറിക്ക് എ സർട്ടിഫിക്കറ്റ് നൽകിയത്. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതോ  മോശമാക്കുന്നതോ  ആഭ്യന്തര പ്രശ്നങ്ങളുണ്ടാകുന്നതോ തരത്തിലുള്ള യാതൊരു ഉള്ളടക്കവും സിനിമയിൽ ഇല്ലെന്നും ഉണ്ടാകാൻ പാടില്ലെന്നും

കർശന നിർദ്ദേശം സിനിമയിലെ അണിയറ പ്രവർത്തകർക്ക് നൽകിയതായി സെന്‍സര്‍ ബോര്‍ഡ് രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്.  സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ വിശദമായ എതിര്‍ സത്യവാങ്മൂലമായിരുന്നു സമര്‍പ്പിച്ചിരുന്നു. അതേമയം ഈ സിനിമയെ കേരളത്തിലെ ജനങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നിലനിൽക്കുന്നുണ്ട്. കേരളത്തിലെ 32000 സ്ത്രീകളെക്കുറിച്ചുള്ള കഥ എന്നത് വിമർശനമുയർന്നു വന്നതിനിടയിൽ 3 ആയി സിനിമയുമായി ബന്ധപ്പെട്ടവർ തിരുത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News