കോണ്‍ഗ്രസ്സിനെ നയിക്കാന്‍ രാഹുല്‍ പൂര്‍ണ്ണയോഗ്യനെന്ന് പ്രണബ് മുഖര്‍ജി

രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദത്തിലേയ്ക്കുള്ള സ്ഥാനാരോഹണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ പിന്തുണയുമായി മുന്‍ രാഷ്‌ട്രപതി പ്രബ് മുഖര്‍ജി. പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ പൂര്‍ണ്ണയോഗ്യനെന്ന് അദ്ദേഹം പറഞ്ഞു. 

Last Updated : Oct 17, 2017, 10:22 AM IST
കോണ്‍ഗ്രസ്സിനെ നയിക്കാന്‍ രാഹുല്‍ പൂര്‍ണ്ണയോഗ്യനെന്ന് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദത്തിലേയ്ക്കുള്ള സ്ഥാനാരോഹണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ പിന്തുണയുമായി മുന്‍ രാഷ്‌ട്രപതി പ്രബ് മുഖര്‍ജി. പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ പൂര്‍ണ്ണയോഗ്യനെന്ന് അദ്ദേഹം പറഞ്ഞു. 

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും  കൃത്യമായി തിരിച്ച് പ്രതികരിക്കാനും കഴിവുള്ള ആളാണ്‌ രാഹുല്‍. ഒരു ദേശീയമാധ്യമത്തിനു  നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമയവും സാഹചര്യവുമാണ് നേതൃഗുണം വര്‍ദ്ധിപ്പിക്കുന്നത്. രാജീവ്ഗാന്ധിയും ഇന്ദിരാഗാന്ധിയുമെല്ലാം സന്ദര്‍ഭത്തിനൊത്തുയര്‍ന്നു വന്ന നേതാക്കളായിരുന്നു.

കോണ്‍ഗ്രസ്സിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യ പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എല്ലാ പാര്‍ട്ടിക്കും നേതാക്കളെ തെരഞ്ഞെടുക്കാന്‍ അവരുടെതായ രീതികളുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Trending News