ലൗ ജിഹാദ്: രാജസ്ഥാനില്‍ മുസ്‌ലിം തൊഴിലാളിയെ തീയിട്ടു കൊന്നു

ലൗ ജിഹാദുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം കൂടി. ഇത്തവണ വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് രാജസ്ഥാനിലെ രജ്‌സമന്ദ് ജില്ലയില്‍ നിന്നുമാണ്.  

Updated: Dec 7, 2017, 01:32 PM IST
ലൗ ജിഹാദ്: രാജസ്ഥാനില്‍ മുസ്‌ലിം തൊഴിലാളിയെ തീയിട്ടു കൊന്നു

രജ്‌സമന്ദ്, രാജസ്ഥാന്‍: ലൗ ജിഹാദുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം കൂടി. ഇത്തവണ വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് രാജസ്ഥാനിലെ രജ്‌സമന്ദ് ജില്ലയില്‍ നിന്നുമാണ്.  

ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം തൊഴിലാളിയെ തീയിട്ടു കൊല്ലുകയാണ് ഉണ്ടായത്. പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അഫ്‌റാസുല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 

ജോലിയുണ്ടെന്നു പറഞ്ഞാണ് ശംഭുലാല്‍ അഫ്‌റാസിനെ കൊണ്ടു പോയത്. പിന്നീട് മഴുകൊണ്ട് അഫ്‌റാസിനെ മര്‍ദ്ദിക്കുകയും ജീവനോടെ ഇയാളെ തീയിടുകയുമായിരുന്നു. 

അതുകൂടാതെ, ശംഭുലാലിന്‍റെ സുഹൃത്ത് സംഭവം മുഴവന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍ ശംഭുലാല്‍ ഇയാളെ മഴു കൊണ്ട് അടിച്ച് അവശനാക്കുന്നതും പിന്നീട് തീ കൊളുത്തുന്നതും കാണാം. തന്നെ ഒന്നും ചെയ്യല്ലേ എന്ന് അഫ്‌റാസ് കേണപേക്ഷിക്കുന്നതും സഹായത്തിനായി കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

രാജസ്ഥാനില്‍ തൊഴിലാളിയായിരുന്നു മുഹമ്മദ് അഫ്‌റാസുല്‍‍. ഇയാളുടെ കുടുംബവും കൂടെയുണ്ട്.

അഫ്‌റാസിനെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കണ്ട ശംഭുലാലിനെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അതുകൂടാതെ 
കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തിന്‌ പിന്നില്‍ വര്‍ഗീയതയുണ്ടോ എന്നും സംഘം അന്വേഷിക്കും. 

കൊലപാത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. രജ്‌സമന്ദ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close